HOME
DETAILS

തട്ടുകട തൊഴിലാളിയുടെ മരണം : ഉത്തരവാദിത്വം ബി.ജെ.പി കൗണ്‍സിലര്‍മാര്‍ക്കാണെന്ന് വിമത കോണ്‍ഗ്രസ്

  
backup
July 15 2018 | 20:07 PM

%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%9f-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%b0%e0%b4%a3


കുന്നംകുളം : തട്ടുകട തൊഴിലാളി വിബീഷിന്റെ മരണത്തിന്റെ ഉത്തരവാദിത്വം ബി ജെ പി കൗണ്‍സിലര്‍മാര്‍ക്കാണെന്ന് വിമത കോണ്‍ഗ്രസ്.
തട്ട് കടവിഷയം കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യപെട്ടപ്പോള്‍ മൗനം പാലിക്കുകയും സാമഗ്രികള്‍ തിരിച്ചു കൊടുക്കണമെന്നും, പാവപെട്ടവരുടെ ജീവിത ഉപാദിയായ തട്ടുകടകള്‍ മറ്റെവിടെയെങ്കിലും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്നും താനടങ്ങുന്ന ആറംഗങ്ങള്‍ ആവശ്യമുന്നയിച്ചപ്പോള്‍ അതിനെ പിന്തുണക്കാന്‍ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ തയ്യാറായില്ലെന്ന് പൊതുമരാമത്ത് സഥിരം സമതി അധ്യക്ഷന്‍കൂടിയായ ഷാജി ആലിക്കല്‍ പറഞ്ഞു.
ബി.ജെ.പി കൗണ്‍സിലര്‍മാര്‍ തന്നെ സഹായിക്കുമെന്ന് വിബീഷ് വിശ്വസിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ ശരിയാക്കാമെന്ന് ഉറപ്പു നല്‍കുകയും, കൗണ്‍സിലില്‍ മൗനം പാലിക്കുകയും ചെയതതിന്റെ ഭവിഷത്താണ് ഒരു യുവാവിന്റെ മരണത്തിന് കാരണമായത്. ശേഷം അത് ഭരണ സമതിക്ക് മേല്‍കെട്ടി വെക്കാന്‍ ശ്രമം നടത്തുകയാണ്.
നഗരസഭ സെക്രട്ടറിയുടെ മനുഷ്യത്വ രഹിതമായ നിരന്തര പ്രവര്‍ത്തനങ്ങളുടെ ഉദാഹരണം കൂടിയാണ് സംഭവം. നഗരത്തില്‍ മുതലാല്‍മാരും, വന്‍കിട കച്ചവടക്കാരും അനധികൃതമായി കച്ചവടം ചെയ്യുകയും, കെട്ടിടങ്ങള്‍ നിര്‍മിക്കുയും ചെയ്യമ്പോള്‍ നടപടിക്കൊരുങ്ങാതെ അന്നത്തെ അന്നത്തിനായി പണിയെടുക്കുന്ന സാധാരണക്കാരെ ഭയപെടുത്തുകയും, ആട്ടിയോടിക്കുകയും ചെയ്യുകയാണ് സെക്രട്ടറി. അത് കൊണ്ട് തന്നെ നഗരസഭ സെക്രട്ടറക്കെതിരേയും നടപടി വേണമെന്നും ഷാജി ആവശ്യപെട്ടു.
സെക്രട്ടറിക്കെതിരേ നിരവധി ആരോപണങ്ങളുയരുന്ന സാഹചര്യത്തില്‍ സെക്രട്ടറിയെ സ്ഥലം മാറ്റണമെന്നാവശ്യപെട്ട് പരാതി നല്‍കുമെന്നും ഷാജി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഛാഡിന് യു.എ.ഇയുടെ കൈത്താങ്ങ്; അഭയാർഥി സ്ത്രീകൾക്കായി 10 മില്യൺ ഡോളറിൻ്റെ പദ്ധതികൾ

uae
  •  3 months ago
No Image

അമിത വേഗത്തിലെത്തിയ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

Kerala
  •  3 months ago
No Image

ഇ- സിം; തട്ടിപ്പുകാര്‍ കസ്റ്റമര്‍ കെയറില്‍ നിന്നെന്ന വ്യാജേന നിങ്ങളെ വിളിക്കും; പൊലീസിന്റെ മുന്നറിയിപ്പ്

Kerala
  •  3 months ago
No Image

പാർക്ക് ചെയ്ത ട്രക്കിൻ്റെ ടയർ മോഷ്ടിച്ചു; പ്രതിക്ക് പിഴയും നാടുകടത്തലും ശിക്ഷ

uae
  •  3 months ago
No Image

ഈ വർഷത്തെ റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിൽ വിശിഷ്ടാതിഥിയായി ഖത്തർ

Saudi-arabia
  •  3 months ago
No Image

നിപ ; മരിച്ച യുവാവിന്റെ റൂട്ട്മാപ്പ് പുറത്തുവിട്ടു; ആശുപത്രികളിലും, പൊലിസ് സ്റ്റേഷനിലും സമ്പര്‍ക്കം

Kerala
  •  3 months ago
No Image

വാടകവീട്ടില്‍ സ്ഥിരമായി മദ്യപാനം, ശ്രീകുട്ടി വിവാഹമോചിത; അജ്മലുമായുള്ളത് സൗഹൃദം

Kerala
  •  3 months ago
No Image

വിരട്ടല്‍ സിപിഎമ്മില്‍ പി.വി അന്‍വര്‍ കുരയ്ക്കുകയുള്ളൂ, കടിക്കില്ലെന്നും മുഹമ്മദ് ഷിയാസ്

Kerala
  •  3 months ago
No Image

മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും ചരക്കുവണ്ടികള്‍ പാളംതെറ്റി; ആളപായമില്ല

National
  •  3 months ago
No Image

രാഹുല്‍ ഗാന്ധിയുടെ നാവരിയുന്നവര്‍ക്ക് 11 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് മഹാരാഷ്ട്ര എം.എല്‍.എ

National
  •  3 months ago