അന്വേഷിക്കണമെന്നും കുറ്റക്കാര്‍ക്കെതിരേ നടപടി വേണമെന്നും സി.പി.എം
കുന്നംകുളം : തട്ട് കട തൊഴിലാളി വിബീഷിന്റെ മരണം രാഷട്രീയ പരമായി ഉപയോഗപെടുത്താനായി ഹര്‍ത്താല്‍ പ്രഖ്യാപിച്ച ബി.എം.എസ് ആര്‍.എസ്. എസ്. ബി.ജെ.പി നേതൃത്വത്തിന്റെ നടപടി പ്രതിഷേധാര്‍ഹമെന്ന് സി. പി എം കുന്നംകുളം ഏരിയാ കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നഗരസഭ ഭരണാധികാരികള്‍ ഉത്തരവാദിത്വം നിയമപരമായി നിര്‍വഹിക്കുക മാത്രമാണ് ചെയ്തത്. എന്നാല്‍ ഇതിനെ രാഷ്ട്രീയ വല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന നടപടി ലജ്ജാപരമാണ്.
നാടാകെ സങ്കടത്തോടെ കാണുന്ന നഗരത്തിലെ കച്ചവടക്കാരനായ യുവാവിന്റെ മരണം രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിക്കുന്ന നീക്കം സ്വയം അപഹാസ്യരാവുന്ന തരത്തിലാണ്.
വിബീഷിന്റെ ആത്മഹത്യ കുറിപ്പ് പൊലിസ് കണ്ടെടുത്തിട്ടുണ്ട്. അതില്‍ താന്‍ വിശ്വസിച്ചിരുന്നവര്‍ കൂടെയുണ്ടായിരുന്നില്ലെന്നാണ് കുറ്റപെടുത്തിയിരിക്കുന്നത്. ഈ ആത്മഹത്യയുമായി ബന്ധപെട്ട വസ്തുതകള്‍ ശാസ്ത്രീയമായി അന്വേഷിച്ച് ദുരൂഹതകള്‍ നീക്കം ചെയ്യണമെന്നും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും ഏരിയാ ഭാരവാഹികള്‍ പറഞ്ഞു.
അനാവശ്യവും, അനവസരത്തിലുമായ ഹര്‍ത്താല്‍ ജനങ്ങള്‍ തള്ളികളയണമെന്നും ആവശ്യപെട്ടു. സെക്രട്ടറി എം എന്‍ സത്യന്‍, കെ.എ അസീസ്, സി.ടി ബാബു,കെ. എ ഷിബു. പി.എം സോമന്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."