വീശിയെറിഞ്ഞപ്പോള്‍ കിട്ടി മടി നിറക്കാന്‍ പോന്ന ഭീമന് മത്സ്യം; ഭാരം 780കിലോ,വില 50,000
കൊല്‍ക്കത്ത:ബംഗാളിലെ ഒരു കൂട്ടം മത്സ്യത്തൊഴിലാളികള്‍ക്ക് വലയെറിഞ്ഞപ്പോള്‍ കിട്ടിയത് 780 കിലോയുള്ള ഭീമന് മത്സ്യം. 50,000 രൂപക്കാണ് മത്സ്യം വിറ്റു പോയത്. ഒഡിഷയിലെ ഉദയ്പുര്‍ തീരത്ത് നിന്ന് എട്ട് കിലോമീറ്റര്‍ അകലെ ദിഗയ്ക്ക് സമീപത്ത് നിന്നാണ് മത്സ്യം ലഭിച്ചത്. ഈ ഭാഗത്ത് നിന്ന് ഇതു വരെ പിടിച്ചതില്‍ ഏറ്റവും വലിപ്പമേറിയ മീനാണിതെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. പ്രദേശികമായി ശങ്കര്‍ എന്നറിയപ്പെടുന്ന ഇനത്തില്‍ പെട്ട മത്സ്യമാണിത്.
വമ്പന്‍ മത്സ്യത്തെ കാണാന്‍ വന്‍ ജനക്കൂട്ടം തന്നെ കടല്ത്തീരത്തെത്തിച്ചേര്ന്നു. മീനിന്റെ വീഡിയോകളും ഫോട്ടോകളും സാമൂഹികമാധ്യമങ്ങളില്‍ വന്‍തോതില്‍ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ വ്യാഴാഴ്ച പിടികൂടിയ മീനിന്റെ ചിത്രങ്ങള്‍ തന്നെയാണോ ഇവയെന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നുണ്ട്.
പ്രാദേശികവിപണന കേന്ദ്രത്തിലെത്തിച്ച മത്സ്യത്തെ കാണാന്‍ വിനോദസഞ്ചാരികളും എത്തിച്ചേര്‍ന്നിരുന്നു. ബംഗാളില്‍ സാധാരണയായി ഭക്ഷിക്കുന്ന മത്സ്യയിനമാണ് ശങ്കര്‍ മത്സ്യം. തിരണ്ടിയിനത്തില് പെട്ട മീനാണിത്. മാര്‍ച്ചില്‍ 300 കിലോഗ്രാം തൂക്കമുള്ള ഇതേയിനം മത്സ്യം പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."