ജീവന് ഭീഷണിയായി അനധികൃത പരസ്യബോര്‍ഡുകള്‍ വ്യാപകം
കാക്കനാട്: ജില്ലയുടെ വിവിധയിടങ്ങളില്‍ ജീവന് ഭീഷണിയായി അനധികൃത പരസ്യബോര്‍ഡുകള്‍ വ്യാപകമാകുന്നു. എതിരേ വരുന്ന വാഹനങ്ങള്‍ കാണാന്‍ പോലും കഴിയാത്ത വിധം കാഴ്ച മറിച്ചുള്ളതും സുരക്ഷിതമല്ലാതെ സ്ഥാപിക്കുന്ന പരസ്യബോര്‍ഡുകളാണ് വഴിയോരങ്ങളില്‍ വ്യാപകമായത്. കൂറ്റന്‍ പരസ്യബോര്‍ഡ് സ്ഥാപിക്കുന്നതിനിടെ കാറ്റില്‍ നിയന്ത്രണം വിട്ട് വൈദ്യുതി കമ്പിയിലേക്ക് മറിഞ്ഞു തൊഴിലാളി മരിച്ച ഇന്‍ഫൊപാര്‍ക്ക് റോഡില്‍ ഉള്‍പ്പെടെ നൂറുകണക്കിന് അനധികൃത പരസ്യ ബോര്‍ഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്. കൂറ്റന്‍ പരസ്യബോര്‍ഡ് സുരക്ഷിതമായി സ്ഥാപിക്കാതിരുന്നതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പൊലിസ് വിശദീകരണം. ഇന്‍ഫൊപാര്‍ക്ക് റോഡില്‍ കുഴിക്കാട്ട്മൂല ജങ്ഷന് സമീപം ഫ്‌ളാറ്റിന്റെ പരസ്യബോര്‍ഡ് സ്ഥാപിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ തമിഴ്‌നാട് വില്ലുപുരം സ്വാദേശി സുരേഷ് (35) ആണ് മരിച്ചത്. ഷോക്കേറ്റ് തെറിച്ച് വീണ് ഗുരുതരമായി പൊള്ളലേറ്റ ബിഹാര്‍ സ്വദേശി ഉള്‍പ്പെടെ മൂന്ന് തൊഴിലാളികള്‍ കാക്കനാട്ടെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്. ഒന്നര അടിപോലും താഴ്ത്താതെ കിഴിയെടുത്ത് സ്ഥാപിക്കാന്‍ ശ്രമിച്ച കൂറ്റന്‍ പരസ്യബോര്‍ഡ് വൈദ്യുതി കമ്പിയിലേക്ക് മറിയുകയായിരുന്നു. രാത്രിയില്‍ വാഹനങ്ങളില്‍ കൊണ്ട് വരുന്ന പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ കരാറെടുത്ത തൊഴിലാളികളാണ് അപകത്തില്‍പ്പെട്ടത്.
പരസ്യങ്ങള്‍ സ്ഥാപിക്കുന്ന കാര്യത്തില്‍ നേരത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു ഇടപെടാമായിരുന്നു. എന്നാല്‍, പരസ്യ നികുതിയുടെ അന്ത്യം കുറിച്ച് ചരക്കു സേവന നികുതി (ജിഎസ്ടി) വന്നതോടെ ഈ നിയന്ത്രണങ്ങളെല്ലാം നഷ്ടമായി. മേല്‍നോട്ടവും നിയന്ത്രണങ്ങ ളുമില്ലാതാ യതോടെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ പല സ്വകാര്യ സ്ഥാപനങ്ങളും കരാറുകാരെ ഏല്‍പ്പിക്കുന്ന ജോലി യാതൊരുവിധ സുരക്ഷയും കണക്കിലെടുക്കാതെയാണ് പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്. ജിഎസ്ടി വന്നതോടെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് പരസ്യ നികുതിയും നഷ്ടമായി. ജിഎസ്ടിക്ക് മുമ്പ് പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് ഒരു വര്‍ഷത്തേക്ക് കരാര്‍ നല്‍കിയാണ് തദ്ദേശഭരണ സ്ഥാപനങ്ങള്‍ നികുതി ഈടാക്കിയിരുന്നത്. എന്നാല്‍ ജിഎസ്ടി വന്നതോടെ പരസ്യ നികുതി മാത്രമല്ല, നിയന്ത്രണധികാരവും തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നഷ്ടമായി. ഇതോടെ മുനിസിപ്പല്‍ പ്രദേശത്ത് പരസ്യബോര്‍ഡുകള്‍ വ്യാപകമായി. ജീവന് ഭീഷണയുര്‍ത്തുന്ന അനധികൃത പരസ്യബോര്‍ഡുകള്‍ക്കെതിരെ പരാതി നല്‍കിയാല്‍ തങ്ങള്‍ക്ക് നീക്കം ചെയ്യാന്‍ അധികാരമില്ലെന്ന നിലപാടിലാണ് മുനിസിപ്പല്‍ അധികൃതര്‍. പരസ്യബോര്‍ഡ് നീക്കം ചെയ്യാന്‍ ഫണ്ടില്ലെന്നാണ് പൊലിസ് വിശദീകരണം.
ഐഎംജി ജംങ്ഷനിലെ വളവില്‍ ഏകദേശം 20 അടി ഉയരത്തില്‍ സ്ഥാപിച്ചിരിക്കുന്ന കൂറ്റന്‍ പരസ്യബോര്‍ഡ്് മൂലം എതിരെ വരുന്ന വാഹനങ്ങള്‍ കാണാന്‍ പോലും കഴിയില്ല. ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലേക്ക് തിരിയുന്ന ഇന്‍ഫൊപാര്‍ക്ക് റോഡിലെ കൊടും വളവിലും നിരവധി ബോര്‍ഡുകളും വാഹന യാത്രക്കാരുടെ ജീവന് ഭീഷണിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."