ഇരുട്ടില്‍ തപ്പി പൊലിസ്
കണ്ണൂര്‍: കണ്‍മുന്നിലുണ്ടായിട്ടും രാഷ്ട്രീയകൊലപാതകം നടത്തുന്ന പ്രൊഫഷണല്‍സംഘങ്ങളെ പിടികൂടാനാകാതെ ഇരുട്ടില്‍തപ്പി പൊലിസ്. ഭരണം മാറിയതോടെ ജില്ലയിലെ രാഷ്ട്രീയാതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടുപോവാനാതെ സമ്മര്‍ദത്തിലായിരിക്കുകയാണ് സേനയുടെ തലപ്പത്തുള്ളവര്‍.
ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ മാത്രമാണ് യഥാര്‍ഥ പ്രതികള്‍ക്കു നേരെയും കൊല ആസൂത്രണം ചെയ്തവരെയും പ്രതിക്കൂട്ടിലാക്കികൊണ്ട് ക്രൈംബ്രാഞ്ച് അന്വേഷണം നടന്നത്. ഷുക്കൂര്‍, ഫസല്‍ വധക്കേസുകളിലും പൊലിസ് ഒരുപരിധിവരെ നിഷ്പക്ഷത പുലര്‍ത്തിയെങ്കിലും ഇതില്‍ നിന്നും വ്യത്യസ്തമായി ടി.പി വധക്കേസില്‍ പ്രൊഫഷണല്‍ കൊലപാതക സംഘത്തെ പൊലിസ് വരിഞ്ഞുമുറുക്കുകയായിരുന്നു. തലശേരി താലൂക്കില്‍ സ്ഥിരമായി രാഷ്ട്രീയ കൊലപാതകത്തിനു നേതൃത്വം നല്‍കിയിരുന്ന കൊടി സുനി, കിര്‍മാണി മനോജ്, ഷിനോജ്, ഷാഫി, രജീഷ് തുടങ്ങിയവര്‍ അകത്തായതോടെ പാനൂരില്‍ അക്രമരാഷ്ട്രീയത്തിന്റെ തോത് കുറഞ്ഞു. കൊലപാതക ഗൂഢാലോചനകേസില്‍ സി.പി.എം ഏരിയാനേതാവ് പി.കെ കുഞ്ഞനന്തന്‍ കൂടി അറസ്റ്റിലായതോടെ അക്രമരാഷ്ട്രീയം പത്തിതാഴ്ത്തി. തലശേരിയിലെ ഫസല്‍, തളിപ്പറമ്പിലെ ഷുക്കൂര്‍, ചിറ്റാരിപ്പറമ്പിലെ പ്രേമന്‍ വധക്കേസുകളില്‍ യഥാര്‍ഥ പ്രതികള്‍ കുടുങ്ങിയതോടെ കണ്ണൂര്‍ പതിയെ ശാന്തമായി തുടങ്ങി. രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന ലിസ്റ്റ് അവഗണിച്ചു കൊണ്ടായിരുന്നു പൊലിസ് ശക്തമായ നടപടികളുമായി മുന്നോട്ടു നീങ്ങിയത്. ഏറെ എതിര്‍പ്പുകളും ഭീഷണികളുമുണ്ടായിട്ടും കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിന് താത്കാലിക വിരാമമിടാന്‍ പൊലിസ് നടപടികള്‍ക്കു കഴിഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."