കാരത്തൂര് കായല്‍പ്പാടത്ത് തീപിടിത്തം
തിരുന്നാവായ: കാരത്തൂര് കായല്‍പ്പാടത്ത് തീപിടിത്തം. സ്വകാര്യ വ്യക്തികളുടെയും പള്ളി കമ്മിറ്റികളുടെയും ഉടമസ്ഥതയിലുളള പാടത്താണ് തീ പടര്‍ന്നത്. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. പൊയ്ലിശ്ശേരി, കൈനിക്കര, കാരത്തൂര്, ലക്ഷം വീട് കോളനി തുടങ്ങിയ സ്ഥലങ്ങളിലായി പരന്നുകിടക്കുന്ന നൂറ് ഏക്കറോളം വരുന്ന പാടമാണ് കത്തിയരിഞ്ഞത്. പൊയ്ലിശ്ശേരി ഭാഗത്താണ് ആദ്യം തീ പടര്‍ന്നത്.
പിന്നീട് മറ്റു ഭാഗങ്ങളിലേക്കും തീപ്പിടിക്കുകയായിരുന്നു. തിരൂരില്‍ നിന്നും എത്തിയ അഗ്നിശമനസേനാ വിഭാഗവും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് തീനാളങ്ങള്‍ നിയന്ത്രണ വിധേയമാക്കിയത്. ഫയര്‍ഫോഴ്സിന്റെ വാഹനം ഉള്‍ഭാഗത്തേക്ക് കൊണ്ടു പോകാന്‍ പറ്റാത്തത് കാരണം ബക്കറ്റുകളിലും കുടങ്ങളിലും വെള്ളമെത്തിച്ചാണ് അഗ്നിശമന സേനയും നാട്ടുകാരും തീകെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."