കര്‍ണാടക ബി.ജെ.പിയില്‍ കലാപം
ബംഗളൂരു: കര്‍ണാടകയില്‍ ബി.ജെ.പിയില്‍ രൂപംകൊണ്ട കലാപം രൂക്ഷമാകുന്നു. പാര്‍ട്ടി അധ്യക്ഷനും മുന്‍മുഖ്യമന്ത്രിയുമായ യദ്യൂരപ്പയും മുതിര്‍ന്ന അംഗം കെ.എസ് ഈശ്വരപ്പയും തമ്മിലുള്ള കലാപമാണ് രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങളിലേക്ക് കടക്കുന്നത്.
യദ്യൂരപ്പയുടെ ഏകാധിപത്യ പ്രവണത പാര്‍ട്ടിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് തടസമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് തന്റെ എതിര്‍പ്പ് ഈശ്വരപ്പ വ്യക്തമാക്കുന്നത്. അതേസമയം പാര്‍ട്ടിയില്‍ തങ്ങള്‍ തമ്മിള്‍ യുദ്ധമില്ലെന്നും എന്നാല്‍ പാര്‍ട്ടിയുടെ നല്ല പ്രവര്‍ത്തനത്തിനുവേണ്ടിയാണ് യുദ്ധം നടത്തുന്നതെന്നും പറഞ്ഞുകൊണ്ടാണ് യദ്യൂരപ്പക്കെതിരേ രൂക്ഷമായ വിയോജിപ്പ് അദ്ദേഹം പ്രകടിപ്പിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പില്‍ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനാര്‍ഥി യദ്യൂരപ്പതന്നെയായിരിക്കുമെങ്കിലും അദ്ദേഹത്തിന്റെ ഏകാധിപത്യ രീതിയിലുള്ള പ്രവര്‍ത്തനം പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിന് തടസമാകുമെന്ന് ഈശ്വരപ്പ മുന്നറിയിപ്പ് നല്‍കുന്നു. പാര്‍ട്ടിയെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഈശ്വരപ്പ കണ്‍വെന്‍ഷന്‍ വിളിച്ചത് യദ്യൂരപ്പ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ എന്തുകൊണ്ട് പാര്‍ട്ടി പ്രസിഡന്റ് യോഗം വിളിക്കുന്നില്ലെന്ന് എതിര്‍ചോദ്യം ഉന്നയിക്കുകയും പാര്‍ട്ടി ദേശീയാധ്യക്ഷന്‍ അമിത്ഷായുടെ നിര്‍ദേശം സംസ്ഥാന പ്രസിഡന്റ് അവഗണിക്കുകയാണെന്ന് ആരോപിക്കുകയും ചെയ്താണ് യദ്യൂരപ്പയെ അദ്ദേഹം നേരിടുന്നത്.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തരുതെന്ന് യദ്യൂരപ്പ മുന്നറിയിപ്പ് നല്‍കിയതിന് ഞങ്ങളുടെ രക്തത്തില്‍ ഒരു തരത്തിലുള്ള മാറ്റവും ഉണ്ടാകില്ലെന്ന് നേരത്തെ പാര്‍ട്ടി വിട്ട യദ്യൂരപ്പയെ പരിഹസിച്ചുകൊണ്ട് യദ്യൂരപ്പ ചൂണ്ടിക്കാട്ടി. ഏതെങ്കിലും പാര്‍ട്ടിയിലേക്ക് ചേക്കേറുകയോ അല്ലെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുകയോ ചെയ്യില്ലെന്ന് ഈശ്വരപ്പ വ്യക്തമാക്കി. ആരെങ്കിലും പാര്‍ട്ടിയില്‍ നിന്ന് പോകുമെന്നോ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുകയോ ചെയ്തിട്ടില്ല. എന്നിട്ടും എന്തുകൊണ്ട് യദ്യൂരപ്പ തങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുവെന്ന് ഒരിക്കല്‍ പാര്‍ട്ടി വിട്ട് കര്‍ണാടക ജനതാ പക്ഷം എന്ന പാര്‍ട്ടി രൂപീകരിച്ച യദ്യൂരപ്പയെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ഈശ്വരപ്പ ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."