കെ.കെ റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി കാന കീറി
മാള: മാള ടൗണിന്റെ സുപ്രധാന റോഡായ കെ. കരുണാകരന്‍ റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കുവാന്‍ നടപടി സ്വീകരിക്കാത്ത അധികൃതരുടെ അനാസ്ഥയില്‍ പ്രതിക്ഷേധിച്ച് എ.ഐ.വൈ.എഫിന്റെ നേതൃത്വത്തില്‍ കാന കീറി വെള്ളം ഒഴുക്കി കളഞ്ഞു.
സ്ഥിരമായി വെള്ളം കെട്ട് ഒഴിവാക്കാന്‍ കാന നിര്‍മിക്കാത്ത പക്ഷം സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് എ.ഐ.വൈ.എഫ് മാള പഞ്ചായത്ത് പ്രസിഡന്റ് ഷിരണ്‍ ഷെയ്ഖ് ബാബു പറഞ്ഞു.
എ.ഐ.വൈ.എഫ് പൊയ്യ പഞ്ചായത്ത് പ്രസിഡന്റ് ബൈജു പാറേക്കാട്ട്, ബൈജു മണന്തറ, വിപിനന്‍ കെ.വി, ടി.ആര്‍ അഖില്‍, സലാം ചൊവ്വര, സാബു ഏരിമ്മല്‍, ഷാന്റി ജോസഫ് തട്ടകത്ത്, രഞ്ജിത്ത് കോട്ടവാതില്‍, ഷിബു പഴമ്പിള്ളി നേതൃത്വം നല്‍കി.
മാള സബ്ബ് ട്രഷറിയിലേക്ക് കടന്ന് പോകുന്ന വഴിയുടെ മുന്‍വശത്തുള്ള റോഡിലാണ് സ്ഥിരമായി വെള്ളം കെട്ടുന്നത്.
ഈ വെള്ളക്കെട്ടിലൂടെ കടന്നു വേണം ട്രഷറിയിലേക്ക് എത്തിച്ചേരാന്‍.ദിവസവും ട്രഷറിയിലെത്തുന്ന നൂറുകണക്കിന് പെന്‍ഷണേഴ്‌സാണ് ബുദ്ധിമുട്ടനുഭവിക്കുന്നത്.
പലപ്പോഴും ട്രഷറിയിലേക്ക് വരുന്നവര്‍ ചെളിവെള്ളത്തില്‍ തെറ്റി വീഴുന്നതും സ്ഥിരം പതിവായിരുന്നു. എല്ലാവരും ട്രഷറി ഉദ്യോഗസ്ഥരോട് പരാതി പറയുന്നുണ്ടെങ്കിലും പരിഹാരം കാണാന്‍ സാധിക്കാതെ ഉദ്യോഗസ്ഥരും കൈമലര്‍ത്തുകയാണ്.
റോഡിന്റെ ഇരുവശങ്ങളിലും വെള്ളം ഒഴുകി പോകുന്നതിന് കാന നിര്‍മിക്കുകയാണ് ഇതിനൊള്ള ശാശ്വത പരിഹാരം.
പലവട്ടം പരാതി നല്‍കിയെങ്കിലും പരിഹാരം കാണുന്നില്ലയെന്നാണ് നാട്ടുകാരുടെ പരാതി. ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള റോഡാണിത്. 1995 ല്‍ കരുണാകരന്റെ പേരില്‍ നിര്‍മിച്ച ഈ റോഡിനോട് എന്നും അവഗണയാണെന്ന് പരക്കെ ആക്ഷേപമുണ്ട്. ടൗണിന്റെ വികസനത്തിന് സുപ്രധാന പങ്കുവഹിച്ച ഈ റോഡ് ഇതുവരെയും ഉദ്ഘാടനം ചെയ്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."