ചെക്ക് മടങ്ങിയാല്‍ ജയില്‍;സഹാറാ മേധാവിക്ക് സുപ്രിം കോടതിയുടെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി:നിക്ഷേപ തട്ടിപ്പു കേസില്‍ സുപ്രിം കോടതിയില്‍ കെട്ടിവയ്ക്കുന്ന തുകയുടെ ചെക്ക് മടങ്ങിയാല്‍ വീണ്ടും ജയിലില്‍ പോകേണ്ടി വരുമെന്ന് സഹാറ മേധാവി സുബ്രതാ റോയിക്ക് സുപ്രിം കോടതി മുന്നറിയിപ്പ്. ജൂണ്‍ 15നകം 1500 കോടി രൂപ കെട്ടിവയ്ക്കണമെന്ന് സുപ്രിം കോടതി നിര്‍ദ്ദേശിച്ചു. ജൂണിലും ജൂലായിലുമായി രണ്ട് ചെക്കുകള്‍ സമര്‍പ്പിക്കാമെന്ന് സുബ്രതാ റോയ് ഉറപ്പ് നല്കിയ സാഹചര്യത്തിലാണ് ചെക്ക് മടങ്ങിയാല്‍ വീണ്ടും ജയിലില്‍ പോകേണ്ടി വരുമെന്ന മുന്നറിയിപ്പ് സുപ്രിം കോടതി നല്‍കിയത്.
2014ലാണ് നിക്ഷേപ തട്ടിപ്പുകേസില്‍ സുബ്രതാ റോയ് അറസ്റ്റിലായത്. പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്തു. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ അനധികൃത നിക്ഷേപം സ്വീകരിച്ചതുമായി ബന്ധപ്പെട്ടാണ് സുബ്രതാ റോയിക്കെതിരേ കേസ് എടുത്തത്.
നിക്ഷേപകരില്‍ നിന്ന് സ്വീകരിച്ച 24,000 കോടി രൂപ തിരികെ നല്കാന് സുപ്രിം കോടതി നിര്‍ദ്ദേശിച്ചിരുന്നു. 12,000 കോടി രൂപയാണ് ഇതിനകം തിരികെ നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."