ആര്.എസ്.എസ് ഗൂഢാലോചന അന്വേഷിക്കണം: പി ജയരാജന്
കണ്ണൂര്‍: പയ്യന്നൂരിലെ ധനരാജിന്റെ കൊലപാതകം മോഹന്‍ ഭാഗവത് പങ്കെടുത്ത കണ്ണൂര്‍ ബൈഠക്കിന്റെ തീരുമാനം അനുസരിച്ചാണെന്നും കൊലപാതകത്തിനു പിന്നിലെ ആര്.എസ്.എസ് ഉന്നതതല ഗൂഢാലോചന അന്വേഷിക്കണമെന്നും സി. പി.എം ജില്ലാ സെക്രട്ടറി പി ജയരാജന്. കൊലപാതകത്തില്‍ ആസൂത്രകരായ ആര്.എസ്.എസ് നേതാക്കള്‍ക്കെതിരെ ഗൂഢാലോചനയ്ക്ക് കേസെടുക്കണം. കേസില്‍ മറ്റു ജില്ലകളിലുള്ള ആര്.എസ്.എസ് പ്രവര്‍ത്തകരുടെ പങ്കും അന്വേഷിക്കേണ്ടതുണ്ട്. കൊലപാതകം മറ്റുള്ളവരുടെ തലയില്‍ കെട്ടിവയ്ക്കാനാണ് ആര്.എസ്.എസ് ശ്രമിച്ചിരുന്നത്. എന്നാല്‍ പ്രവര്‍ത്തകര്‍ അറസ്റ്റിലായതോടെ നുണപ്രചാരണങ്ങളുടെ കള്ളി വെളിച്ചത്തായിരിക്കുകയാണെന്നും ജയരാജന് പറഞ്ഞു. സമാധാനം നിലനിന്ന പയ്യന്നൂരില്‍ കൊലപാതകത്തിനു തലേദിവസം ആര്.എസ്.എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ ബോംബെറിഞ്ഞ സംഭവമാണ് ധനരാജിന്റെ കൊലപാതകത്തിനു പശ്ചാത്തലമൊരുക്കിയത്. ബോംബെറിഞ്ഞത് ആര്.എസ്.എസ് പ്രവര്‍ത്തകരാണെന്നു വ്യക്തമാണ്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണം. സി.പി.എം സ്വാധീന കേന്ദ്രമായ കുന്നരുവിലെ മൊട്ടക്കുന്ന് എന്ന ആര്.എസ്.എസ് പോക്കറ്റിലെ പ്രവര്‍ത്തകരാണ് ധനരാജിന്റെ കൊലപാതകത്തില്‍ പങ്കാളികളായത്. ഇതില്‍ നേരിട്ടു പങ്കാളികളിയായവരെയാണ് പൊലിസ് പിടികൂടിയതെന്നും അന്വേഷണം നേരായ നിലയിലാണ് മുന്നോട്ടു പോകുന്നതെന്നും ജയരാജന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."