'വേനല്‍; വിഷുവിന് പടക്കങ്ങള്‍ ഉപയോഗിക്കുന്നവരും കച്ചവടം ചെയ്യുന്നവരും ജാഗ്രത പാലിക്കണം'
പെരിന്തല്‍മണ്ണ: കടുത്ത വേനലും ചൂടും തുടരുന്ന സാഹചര്യത്തില്‍ അപകട സാധ്യത കണക്കിലെടുത്ത് വിഷുവിന് പടക്കങ്ങള്‍ ഉപയോഗിക്കുന്നവരും കച്ചവടം ചെയ്യുന്നവരും ജാഗ്രത പാലിക്കണമെന്ന് അധികൃതരുടെ നിര്‍ദേശം. പടക്കങ്ങളുടെ കവറുകളില്‍ എഴുതിയിരിക്കുന്ന സുരക്ഷാനിര്‍ദേശങ്ങള്‍ കൃത്യമായും വായിച്ചുവേണം പടക്കങ്ങള്‍ ഉപയോഗിക്കാന്‍. തുറസായ സ്ഥലങ്ങളില്‍ മാത്രമേ പടക്കങ്ങള്‍ ഉപയോഗിക്കാന്‍ പാടുള്ളൂ. പടക്കം പൊട്ടിക്കുന്ന സ്ഥലത്തിനടുത്ത് ഒരു ബക്കറ്റ് വെള്ളവും മണലും കരുതിവെക്കണം. മുഖം പരമാവധി അകലത്തിലാക്കി കൈ നീട്ടിപിടിച്ച് മാത്രം പടക്കങ്ങള്‍ കത്തിക്കണം. പടക്കങ്ങള്‍ ഉപയോഗിക്കുമ്പോള്‍ നേരിയ കോട്ടണ്‍തുണികളും സുരക്ഷക്കായി ഷൂ, കണ്ണട എന്നിവ ധരിക്കുന്നതും നന്നായിരിക്കും.
വൈക്കോലുകള്‍, ഓലഷെഡുകള്‍ എന്നിവക്കരുകിലും ഇടുങ്ങിയ പ്രദേശങ്ങളിലും പടക്കങ്ങള്‍ പൊട്ടിക്കരുത്. നിലവാരമുള്ള പടക്കങ്ങള്‍ ഉപയോഗിക്കുകയും ഒരിക്കല്‍ ഉപയോഗിച്ച് പൊട്ടാത്ത പടക്കങ്ങള്‍ വീണ്ടും കത്തിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യരുത്. പടക്കങ്ങളുടെ അവശിഷ്ടങ്ങള്‍ വീഴുന്നത് ഒഴിവാക്കാന്‍ വീടിന്റെ വാതിലുകളും ജനലുകളും അടച്ചിടണം. ഉപയോഗിച്ച പടക്കങ്ങള്‍ ഉടന്‍തന്നെ വെള്ളം ഉപയോഗിച്ച് നിര്‍വീര്യമാക്കണം. കുട്ടികളെ മുതിര്‍ന്നവരുടെ മേല്‍നോട്ടത്തില്‍ മാത്രം പടക്കങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കണം. എന്തെങ്കിലും കാരണവശാല്‍ പൊള്ളലേറ്റാല്‍ ആ ഭാഗത്ത് ധാരാളം തണുത്ത വെള്ളം തുടര്‍ച്ചയായി പത്തുമിനുട്ട് സമയത്തോളം വേദന മാറുവോളം ഒഴിച്ചുകൊണ്ടിരിക്കണം.
പടക്ക കച്ചവടക്കാരും മാര്‍ഗനിര്‍ദേശനങ്ങള്‍ കര്‍ശനമായും പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലൈസന്‍സില്ലാത്ത കടകളിലോ സ്ഥലങ്ങളിലോ പടക്കങ്ങള്‍ വില്‍ക്കാന്‍ പാടുള്ളതല്ല. പടക്കങ്ങളിലുള്ള പ്രിന്റിങ്, മാര്‍ക്കിങ് എന്നിവയിലോ പാക്കേജുകളിലോ യാതൊരു മാറ്റങ്ങളോ തിരുത്തലുകളോ വരുത്തരുത്. കാലപ്പഴക്കമുള്ളതും കേടായതുമായ പടക്കങ്ങള്‍ വില്‍ക്കാന്‍ പാടുള്ളതല്ല. റോഡുകള്‍, സ്ട്രീറ്റുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പടക്കങ്ങള്‍ വില്‍ക്കരുത്. പരമാവധി ഒര്‍ജിനല്‍ പാക്കേജുകളില്‍ മാത്രം വില്‍ക്കുക. കുറഞ്ഞ അളവില്‍ വില്‍ക്കുന്നുണ്ടെങ്കില്‍ സുരക്ഷിത മാര്‍ഗത്തില്‍ പാക്ക് ചെയ്യുകയും പാക്കേജിന് പുറത്ത് എക്‌സ്‌ക്ലോസേവിന്റെ പേര്, ക്ലാസ്, ഡിവിഷന്‍ പാക്കേജ് ചെയ്ത എക്‌സ്‌ക്ലോസേവിന്റെ അളവ്, പാക്കേജ് ചെയ്ത സ്ഥാപനത്തിന്റെ ലൈസന്‍സ് നമ്പര്‍, പാക്കേജ് ചെയ്ത ആളുടെ പേര്, തിയ്യതി എന്നിവ നിര്‍ബന്ധമായും എഴുതണം. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."