വ്യാജമദ്യ വില്‍പ്പനയും കുറ്റകൃത്യങ്ങളും വര്‍ധിച്ചു: മന്ത്രി
തിരുവനന്തപുരം: മദ്യലഭ്യത കുറഞ്ഞതോടെ സംസ്ഥാനത്ത് വ്യാജമദ്യ വില്‍പ്പനയും കുറ്റകൃത്യങ്ങളും കൂടിയെന്നു എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍.
യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയം കൊണ്ട് സംസ്ഥാനത്തെ മദ്യഉപഭോഗത്തില്‍ കുറവുണ്ടായിട്ടില്ലെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. വ്യാജമദ്യത്തിനെതിരേ ശക്തമായ നടപടികള്‍ സ്വീകരിച്ചു വരികയാണ്. ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പൂട്ടിയത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായും മന്ത്രി നിയമസഭയില്‍ അറിയിച്ചു.
ബാറുകളുടെ പ്രവര്‍ത്തന അനുമതിക്ക് സ്റ്റാര്‍ ക്ലാസിഫിക്കേഷന്‍ പരിഗണിക്കേണ്ടതില്ലെന്ന സുപ്രിംകോടതി വിധിയുടെ സാധ്യതകള്‍ പരിശോധിച്ചു വരികയാണ്. മദ്യ നിരോധനമല്ല, നിയന്ത്രണമാണ് സുപ്രിംകോടതി പറയുന്നത്. ഈ സാഹചര്യത്തില്‍ നിയമ വ്യവസ്ഥിതിക്ക് ഉള്ളില്‍നിന്നു കൊണ്ട് മദ്യശാലകള്‍ പ്രവര്‍ത്തിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മദ്യ നിരോധനം കൊണ്ട് ഒരിക്കലും മദ്യ ഉപഭോഗം കുറയ്ക്കാനാകില്ല. ബോധവല്‍ക്കരണത്തിലൂടെ ആളുകളെ പിന്തിരിപ്പിക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."