തൊഴിയൂര്‍ ആണ്ട് നേര്‍ച്ചക്ക് തുടക്കം
ചാവക്കാട്: മത ഭൗതിക സമന്വയ വിദ്യാഭ്യാസവും ആത്മീയ ബോധവും ജനങ്ങളിലെത്തിക്കാനും, അവ പ്രോല്‍സാഹിപ്പിക്കാനും സമൂഹം മുന്‍കൈയ്യെടുക്കണമെന്നും മുന്‍ഗാമികളായ പണ്ഡിത ശ്രേഷ്ടരെ പിന്‍ പറ്റണമെന്നും പാണക്കാട് സയ്യിദ് ഹാരിസലി ശിഹാബ് തങ്ങള്‍.
പ്രശസ്ത പണ്ഡിതനും സുഫിവര്യനുമായ തൊഴിയൂര്‍ കുഞ്ഞുമുഹമ്മദ് മുസ്‌ലിയാരുടെ മൂന്നാം ആണ്ട് അനുസ്മരണത്തോട് അനുബന്ധിച്ച് റഹ് മത്ത് നഗരിയില്‍ സംഘടിപ്പിച്ച മസ്ജിദുന്നൂര്‍ ആത്മീയ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍.ഞായറാഴ്ച്ച വൈകീട്ട് നടന്ന തൊഴിയൂര്‍ ഉസ്താദ് മഖാം സിയാറത്തോടെയാണ് രണ്ടാം ദിവസത്തെ അനുസ്മരണത്തിന് തുടക്കമായത്.
നിരവധി പണ്ഡിത നേതാക്കള്‍ പങ്കെടുത്ത ഖബ്ര്‍ സിയാറത്തിന് ജലാലുദ്ധീന്‍ ഹിബത്തുല്ലാ തങ്ങള്‍ ജലാലുദ്ധീനുബ്‌നു കോയമ്മ തങ്ങള്‍ എന്നിവര്‍ നേതൃതം നല്‍കി
തുടര്‍ന്ന നടന്ന പുര്‍വ വിദ്യാര്‍ഥി സംഗമം എസ്.വൈ എസ് ജില്ലാ സെക്രട്ടറി ശറഫുദ്ധീന്‍ മൗലവി വെന്‍മേനാട് ഉദ്ഘാടനം ചെയ്തു.
എസ്.കെ.ജെഎം ജില്ലാ പ്രസിഡന്റ് പി.ടി കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷനായി.
എസ്.കെ.എസ് 'എസ്.എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ ബഷീര്‍ ഫൈസി ദേശമംഗലം മുഖ്യ പ്രഭാക്ഷണം നടത്തി.
വേദിയില്‍ പൊതു പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥിക്കുള്ള സമ്മാനദാനവും എസ്.കെ.ജെ.എം ആദര്‍ശ സമ്മേളന പ്രഖ്യാപനവും നടന്ന ശേഷം നടന്ന റഹ്മത്ത് കോണ്‍ഫറന്‍സിന്റെ ഉദ്ഘാടന കര്‍മം കെ വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ നിര്‍വഹിച്ചു .
രാത്രിയോടെ നടന്ന മജ്‌ലിസുന്നൂര്‍ ആത്മീയ സംഗംമം സയ്യിദ് ഹാരിസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
യുവ പണ്ഡിതനും വാഗ്മിയുമായ ഖലീല്‍ ഹുദവി തൃക്കരിപ്പൂര്‍ മുഖ്യ പ്രഭാക്ഷണം നടത്തി. മജ് ലിസുന്നൂര്‍ ആത്മീയ സംഗമത്തിന് എസ്.കെ.ജെ.എം ജില്ല പ്രസിഡന്റ് പി.ടി കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍ നേതൃതം നല്‍കി.
നാളെ നടക്കുന്ന മൗലിദ് പാരായണം ഖത്മുല്‍ ഖുര്‍ആന്‍ മജ്‌ലിസ് അനുസ്മരണ സമ്മേളനം പരിപാടി കറ്റിലായി സമസ്ത നേതാക്കന്‍മാരും മറ്റ് സാമൂഹ്യ രാഷ്ട്രീയ പ്രമുഖരും പങ്കെടുക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."