HOME
DETAILS
MAL
അങ്കണവാടികളില്‍ സോഷ്യല്‍ ഓഡിറ്റിങ് നടത്തും: മന്ത്രി
backup
April 28 2017 | 00:04 AM
തിരുവനന്തപുരം: അങ്കണവാടികളുടെ സേവനങ്ങളെക്കുറിച്ചു ഗുണഭോക്താക്കളിലും പൊതുജനങ്ങളിലും അവബോധം സൃഷ്ടിക്കാനും പ്രവര്‍ത്തനങ്ങളില്‍ സുതാര്യതയും ജനപങ്കാളിത്തവും ഉറപ്പുവരുത്തുന്നതിനും സംസ്ഥാനത്തെ 33115 അങ്കണവാടികളിലും സോഷ്യല്‍ ഓഡിറ്റ് നടത്താന്‍ ഭരണാനുമതി നല്‍കിയതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു.
ചെയര്‍പേഴ്സണായി വാര്‍ഡ് മെമ്പര്‍, കണ്‍വീനറായി കുടുംബശ്രീ എ.ഡി.എസ് ചെയര്‍പേഴ്സണ്‍, മോണിറ്ററിങ് ആന്റ് സപ്പോര്‍ട്ട് കമ്മിറ്റി അംഗം, ആശ വര്‍ക്കര്‍, ട്രൈബല്‍ പ്രമോട്ടര്‍, വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരന് എന്നിവര്‍ അംഗങ്ങളായ ഓഡിറ്റ് ടീം രൂപീകരിക്കാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."