HOME
DETAILS
MAL
സഊദിയിൽ ഇന്ന് 2,629 രോഗ മുക്തി, 26 മരണം, 1,629 പുതിയ രോഗികൾ
backup
July 30 2020 | 12:07 PM
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,629 രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം, 26 രോഗികൾ മരണപ്പെടുകയും 1,629 പുതിയ രോഗ ബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് ഹുഫൂഫ്, റിയാദ് എന്നീ രണ്ടു നഗരികളിൽ മാത്രമാണ് നൂറിൽ കൂടുതൽ വൈറസ് ബാധ കണ്ടെത്തിയത്. ഹുഫൂഫ് 137, റിയാദ് 114 എന്നിങ്ങനെയാണ് കണക്കുകൾ.
#عاجل #الصحة: تسجيل 1629 إصابة جديدة بفيروس #كورونا في #المملكة pic.twitter.com/u2iuLtp9cI
— صـ حـ يـ فـ ة ا لـ يـ و مـ (@alyaum) July 30, 2020
40,179 രോഗികളാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 2,044 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 2,842 ആയും വൈറസ് ബാധിതർ 274,219 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 2,629 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 231,198 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."