HOME
DETAILS

കാലവര്‍ഷക്കെടുതി ബാധിച്ചവരെ സാങ്കേതികത പറഞ്ഞ് ഒഴിവാക്കരുത്: മന്ത്രി

  
backup
July 15 2018 | 20:07 PM

%e0%b4%95%e0%b4%be%e0%b4%b2%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%ac%e0%b4%be%e0%b4%a7%e0%b4%bf%e0%b4%9a%e0%b5%8d



പാലക്കാട്: കാലവര്‍ഷക്കെടുതി ബാധിച്ച കുടുംബങ്ങളെ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് മതിയായ സഹായം നല്‍കുന്നതില്‍നിന്ന് ഒഴിവാക്കരുതെന്ന് പട്ടികജാതി-പട്ടികവര്‍ഗ-നിയമ-സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. ജില്ലയിലെ കാലവര്‍ഷ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷം വടക്കഞ്ചേരി റസ്റ്റ്ഹൗസില്‍ നടത്തിയ ഉദ്യോഗസ്ഥതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്‍പത് ശതമാനത്തിലധികം തകര്‍ന്ന വീടുകള്‍ക്ക് പൂര്‍ണമായി തകര്‍ന്ന വീടെന്ന പരിഗണന നല്‍കുന്നത് ആലോചിക്കണം. കല്‍പ്പാത്തി പുഴ കരകവിഞ്ഞ് വീടുകളില്‍ വെള്ളം കയറുന്നത് ഒഴിവാക്കാന്‍ പുഴഭിത്തി നിര്‍മാണത്തിനുള്ള പദ്ധതി തയാറാക്കാന്‍ മന്ത്രി നിര്‍ദേശിച്ചു.
എം.എല്‍.എ ഫണ്ട്, റിവര്‍ മാനേജ്‌മെന്റ് ഫണ്ട് എന്നിവ ലഭ്യമാക്കി പ്രോജക്റ്റ് തയാറാക്കാന്‍ മൈനര്‍ ഇറിഗേഷന്‍ വകുപ്പിനോട് ആവശ്യപ്പെട്ടു. ദുരിതബാധിതര്‍ക്ക് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടുവയ്ക്കാന്‍ സഹായിക്കും. റേഷന്‍ വിതരണത്തില്‍ മുന്‍ഗണനാ പട്ടികയില്‍നിന്ന് ഒഴിവായ ദുരിതബാധിത പ്രദേശത്തെ കുടുംബങ്ങളെ സഹായിക്കാന്‍ മന്ത്രി സിവില്‍ സപ്ലെസ് വകുപ്പിന് നിര്‍ദേശം നല്‍കി. ആലത്തൂരിലെ മലമല മുക്കില്‍ പഞ്ചായത്തും കൃഷിക്കാരും ചേര്‍ന്ന് നടത്തിയ തരിശുഭൂമിയിലെ കൃഷി പൂര്‍ണമായും വെള്ളം കയറി തകര്‍ന്നത് പരിഹരിക്കാന്‍ ഡ്രെയിനേജ് പ്രൊട്ടക്ഷന്‍ സ്‌കീം പ്രയോജനപ്പെടുത്തും. പദ്ധതിക്കായി അടിയന്തര പ്രോജക്റ്റ് റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടു. 250 ഏക്കര്‍ നെല്‍കൃഷിയാണ് ഇതിലൂടെ സംരക്ഷിക്കാന്‍ കഴിയുക. കൃഷിമന്ത്രിയുമായി സംസാരിച്ച് ഇതിന് പരിഹാരം തേടും.
പുഴയില്‍ വീണ് മരിച്ച കാഞ്ഞിക്കുളം സ്വദേശി ശശികുമാര്‍, പുതുശ്ശേരിയിലെ സന്തോഷ് എന്നിവരുടെ കുടുംബങ്ങള്‍ക്കും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചയുടന്‍ ബാക്കി സാമ്പത്തിക സഹായം നല്‍കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങി കാണാതായ ഷൊര്‍ണ്ണൂര്‍ സ്വദേശി ജയകുമാറിനെ ഇതുവരെ കണ്ടെത്താന്‍ കഴിയാത്തത് ഗൗരവമായി കാണണണമെന്നും മന്ത്രി ഓര്‍മിപ്പിച്ചു.
സംസ്ഥാന ദുരിതാശ്വാസ നിധിയില്‍നിന്നു ജില്ലക്ക് രണ്ടുകോടി പത്തുലക്ഷത്തി അറുപത്തൊന്നായിരം രൂപ കിട്ടിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.
ഒരുകോടി എഴുപത്തഞ്ചുലക്ഷം രൂപ ദുരന്ത നിവാരണത്തിന് വിതരണം ചെയ്തുകഴിഞ്ഞു. ജില്ലയില്‍ ഇതുവരെ 1004.17 മില്ലി മീറ്റര്‍ മഴ ലഭിച്ചു. 12 വീടുകള്‍ പൂര്‍ണമായും 404 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഒരുകോടി രണ്ട് ലക്ഷത്തി പതിനാലായിരത്തി അറുന്നൂറ്റമ്പത് രൂപയുടെ നഷ്ടമുണ്ടായി. ഇന്ന് സീതാ ര്‍കുണ്ടില്‍ കാണാതായ ആഷിക് ഉള്‍പ്പെടെ നാലുപേര്‍ ഇതുവരെ ജില്ലയില്‍ മരിച്ചു. മഴക്കെടുതിയില്‍ ജില്ലയുടെ ആകെ നഷ്ടം പതിനേഴ് കോടി പതിനാറുലക്ഷത്തി ഒമ്പതിനായിരത്തി ഇരുന്നൂറ്റി പതിനാറ് രൂപയാണ്. പതിനൊന്നു കോടി അന്‍പത്തിയാറ് ലക്ഷമാണ് കാര്‍ഷിക മേഖലയിലെ നഷ്ടം. 1486 ഹെക്റ്റര്‍ കൃഷിയാണ് നശിച്ചത്. റോഡുകള്‍ ഉള്‍പ്പെടെ പൊതുമരാമത്ത് വകുപ്പിന് നഷ്ടം മൂന്നുകോടി ഏഴുലക്ഷത്തി അന്‍പത്തിഅയ്യായിരം രൂപ. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ 12 ലക്ഷം, കെ.എസ്.ഇ.ബി ഒരുകോടി അമ്പത്തിമൂന്ന് ലക്ഷം, മൃഗസംരക്ഷണ വകുപ്പ് 3.6 ലക്ഷം എന്നിങ്ങനെയാണ് നഷ്ടം.
ആരോഗ്യരംഗത്ത് പകര്‍ച്ചവ്യാധികള്‍ നിയന്ത്രണവിധേയമാണെന്നു ആരോഗ്യവകുപ്പ് അറിയിച്ചു. 166 ഡെങ്കി കേസുകള്‍ സ്ഥിരീകരിച്ചു. 918 പേര്‍ക്ക് രോഗമുണ്ടെന്ന് സംശയിക്കുന്നു. ഇതില്‍ ഏഴുപേര്‍ മരിച്ചു.
മലമ്പുഴ ഡാമിന്റെ പൂര്‍ണസംഭരണ ശേഷിക്ക് മൂന്നുമീറ്റര്‍ കുറവാണ് നിലവിലെ ജലനിരപ്പ്. പോത്തുണ്ടി ഡാമില്‍ 101.118 മീറ്ററാണ് ജലനിരപ്പ്. 108.204 ആണ് സംഭരണ ശേഷി. മംഗലം ഡാമില്‍ 70.1 മീറ്ററാണ് ഇന്നത്തെ ജലനിരപ്പ്. ഡാമിന്റെ ആറ് ഷട്ടറുകളും തുറന്നിട്ടുണ്ട്. അതേസമയം മീങ്കര, ചുള്ളിയാര്‍, വാളയാര്‍ ഡാമുകളില്‍ അന്‍പത് ശതമാനത്തില്‍ താഴെയാണ് ജലനിരപ്പ്.
റവന്യൂ, ആരോഗ്യം, പൊതുമരാമത്ത്, എസ്.സി-എസ്.ടി, വൈദ്യുതി, കൃഷി, ഭക്ഷ്യ-സിവില്‍സപ്ലെസ്, തുടങ്ങി വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുത്ത അവലോകന യോഗത്തില്‍ മന്ത്രി സംതൃപ്തി അറിയിച്ചു.
ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ചയില്ലെന്നറിയിച്ച മന്ത്രി തുടര്‍പ്രവര്‍ത്തനങ്ങളിലും ഭരണ സംവിധാനത്തെ കാര്യക്ഷമമായി ഇടപെടുവിക്കുമെന്നും പറഞ്ഞു. ജില്ലാ കലക്ടര്‍ ഡി. ബാലമുരളി, ആര്‍.ഡി.ഒ വിജയന്‍ എന്നിവരും പങ്കെടുത്തു.
രാവിലെ പാലക്കയത്ത് ഉരുള്‍പൊട്ടലുണ്ടായ പായപ്പുല്ലിലെ സന്ദര്‍ശനത്തോടെയാണ് മന്ത്രിയുടെ മഴക്കെടുതി പ്രദേശങ്ങളിലെ സന്ദര്‍ശനത്തിന് തുടക്കമായത്. വീട് പൂര്‍ണമായും തകര്‍ന്ന കുര്യാക്കോസ് തടത്തില്‍, ഭാഗികമായി തകര്‍ന്ന അന്നമ്മ തടത്തില്‍ എന്നിവരെ മന്ത്രി നേരില്‍ക്കണ്ടു. വീടുകള്‍ക്ക് പുറമെ 20 ഏക്കറോളം കൃഷിയും പ്രദേശത്ത് നശിച്ചിട്ടുണ്ട്. കെ.വി. വിജയദാസ് എം.എല്‍.എയും മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു. തുടര്‍ന്ന് പാലക്കയത്തെ തോട്ടില്‍ ഒഴുക്കില്‍പ്പെട്ടു മരിച്ച ശശികുമാറിന്റെ കാഞ്ഞിക്കുളത്തെ വീട്ടിലെത്തി.
പിന്നീട് കല്‍പ്പാത്തി പുഴ കരകവിഞ്ഞു ഒഴുകിയതിനെതുടന്ന് അകത്തേത്തറയിലെ വിശ്വനാഥന്‍ കോളനിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ താമസിക്കുന്നവരെ കണ്ട് സ്ഥിതിഗതികള്‍ മനസിലാക്കി.
തുടര്‍ന്നായിരുന്നു പുതുശേരി കോരയാര്‍ രണ്ടാംപുഴയില്‍ ഒഴുക്കില്‍പ്പെട്ടു മരിച്ച സന്തോഷിന്റെ വീട്ടിലെത്തി അമ്മയെയും സഹോദരങ്ങളെയും കണ്ടത്. പിന്നീട് ആലത്തൂരിലെ മലമല മുക്കിലെ വെള്ളം കയറി നശിച്ച പാടശേഖരങ്ങള്‍ സന്ദര്‍ശിച്ചു. കെ.ഡി. പ്രസേനന്‍ എം.എല്‍.എ, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവരും അനുഗമിച്ചു.
വടക്കഞ്ചേരി കിഴക്കഞ്ചേരിയില്‍ ഷോക്കേറ്റ് മരിച്ച അച്ഛന്റെയും മകന്റെയും കുടുംബത്തിന് ആവശ്യമായ സഹായം ലഭിക്കുന്ന തരത്തില്‍ ഇടപെടാന്‍ മന്ത്രി കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. മരിച്ചവരുടെ വീട്ടിലും മന്ത്രി സന്ദര്‍ശനം നടത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യപിച്ച് വാഹനമോടിച്ചു, സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചിട്ടു; നടന്‍ ബൈജുവിനെതിരെ കേസ് 

Kerala
  •  2 months ago
No Image

ഷോൺ റോജർക്ക് സെഞ്ചുറി; കേരളം ശക്തമായ നിലയിൽ

Kerala
  •  2 months ago
No Image

മുന്‍ ഭാര്യയുടെ പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍ 

Kerala
  •  2 months ago
No Image

ഉരുളെടുത്ത പ്രദേശങ്ങൾ വാസയോഗ്യമെന്ന് വിദഗ്ധ സമിതി

Kerala
  •  2 months ago
No Image

ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടി; 'ഒന്നും ഒളിക്കാനില്ല, പറയാത്ത വ്യാഖ്യാനങ്ങൾ നൽകരുത് '

Kerala
  •  2 months ago
No Image

മാസപ്പടി കേസ് വീണ്ടും ചർച്ചയാകുന്നു; സി.പി.എം-ബി.ജെ.പി ഒത്തുകളിയെന്ന് പ്രതിപക്ഷം

Kerala
  •  2 months ago
No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago