HOME
DETAILS

സര്‍ക്കാര്‍ ശ്രദ്ധ മൂന്നാറില്‍: വാഗമണില്‍ കൈയേറ്റം തകൃതി

  
backup
April 28 2017 | 01:04 AM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b6%e0%b5%8d%e0%b4%b0%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8


തൊടുപുഴ: വാഗമണില്‍ സര്‍ക്കാര്‍ ദൗത്യസംഘം കൈയേറ്റക്കാരില്‍നിന്നു പിടിച്ചെടുത്ത 740 ഏക്കര്‍ ഭൂമിയില്‍ 200 ഏക്കറോളം വീണ്ടും കൈയേറ്റക്കാര്‍ കൈവശപ്പെടുത്തി. ദൗത്യസംഘം സ്ഥാപിച്ച 40 ഓളം ബോര്‍ഡുകള്‍ പിഴുത് മാറ്റി വാഗമണ്ണിലെ മൂണ്‍മല, കോലാഹലമേട്, കണ്ണംകുളം, പൈന്‍വാലി, അറപ്പുകാട് മല, കൊച്ചുകരുന്തരുവി എന്നിവിടങ്ങളിലാണ് കൈയേറ്റം വ്യാപകമായി നടന്നിട്ടുള്ളത്. കെ.ടി.ഡി.സിയുടെ മൊട്ടക്കുന്നുകള്‍ക്കും വാഗമണ്‍ ടീ ഗാര്‍ഡന്റെയും ഇടയിലായി ഏക്കര്‍കണക്കിനു ഭൂമി പ്രദേശവാസികളെ മുന്‍നിര്‍ത്തി കൈക്കലാക്കുവാനുള്ള നീക്കമാണ് ഭൂമാഫിയ നടത്തുന്നത്. റവന്യൂ വകുപ്പിന്റെ ശ്രദ്ധ പൂര്‍ണ്ണമായും മൂന്നാറിലായത് മുതലെടുത്താണ് കൈയേറ്റ മാഫിയ വാഗമണ്ണില്‍ വിഹരിക്കുന്നത്.
ഈരാറ്റുപേട്ട-പീരുമേട് റോഡരികില്‍ കണ്ണംകുളം ഒടിച്ചുകുത്തി വളവില്‍ വിതരണം ചെയ്യാത്ത മിച്ചഭൂമി കൈവശപ്പെടുത്തി മുള്ള് വേലി കെട്ടിയിട്ടുണ്ട്. ഒരു തോട്ടം തൊഴിലാളിക്ക് സര്‍വേ നമ്പര്‍ 700 ല്‍ കോട്ടമലയില്‍ പതിച്ച് കൊടുത്ത മിച്ചഭൂമിയുടെ പട്ടയം ഉപയോഗിച്ചാണ് കൈയേറ്റക്കാര്‍ അവകാശം സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നത്. ഇതിന് പീരുമേട് താലൂക്ക് ഓഫിസിലെയും വാഗമണ്‍ വില്ലേജ് ഓഫിസിലെയും ജീവനക്കാരുടെ ഒത്താശയുള്ളതായും ആരോപണമുണ്ട്.
കോലാഹലമേട്ടിലെ എല്ലുപൊടി ഫാക്ടറിക്ക് സമീപത്തായി സര്‍വേ നമ്പര്‍ 1851 ല്‍ ഒരു വിദേശ മലയാളി വ്യവസായിയുടെയും ഇയാളുടെ ബന്ധുക്കളുടെയും പേരില്‍ കോടികള്‍ വിലമതിക്കുന്ന ഏക്കറുകണക്കിനു ഭൂമി പതിച്ചുകൊടുക്കാന്‍ നീക്കം നടക്കുന്നതായും ആരോപണമുണ്ട്. ഉളുപ്പൂണി നാരകക്കുഴിയില്‍ കൈയേറ്റക്കാരില്‍നിന്നു പിടിച്ചെടുത്ത 22 ഏക്കര്‍ ഭൂമിയിലും വ്യാപക കൈയേറ്റമുണ്ട്. വാഗമണ്‍ വില്ലേജില്‍ 889, 900 സര്‍വേ നമ്പരുകളിലായി 20 ഏക്കറും നാരകക്കുഴി സര്‍വേ നമ്പര്‍ 818 ല്‍ രണ്ട് ഏക്കറുമാണ് കൈയേറ്റം ഒഴിപ്പിച്ച് ബോര്‍ഡ് സ്ഥാപിച്ചത്.
ഉളുപ്പൂണിയില്‍ രണ്ട് ഏക്കര്‍ 90 സെന്റ് വസ്തുവിന്റെ പട്ടയത്തിന്റെ മറവിലാണ് 20 ഏക്കറോളം കൈയേറ്റം നടന്നിട്ടുള്ളതെന്ന് സര്‍വേ വിഭാഗം പറയുന്നു. വാഗമണ്‍ വില്ലേജിലെ താരിഫ് അനുസരിച്ച് കോടികള്‍ വിലവരുന്ന ഭൂമിയാണ് കൈയേറിയിരിക്കുന്നത്. മുന്‍പ് കൈയേറ്റക്കാര്‍ക്കെതിരേ ഭൂസംരക്ഷണ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കിലും നടപടികള്‍ നിര്‍ജീവമാകുകയായിരുന്നു. 2001-ല്‍ ഈ മേഖലയില്‍ ക്രമരഹിതമായി പലരും പട്ടയം സമ്പാദിച്ചിട്ടുണ്ട്. അന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ ദീര്‍ഘകാലം നീണ്ടുനിന്ന സമരത്തിനിടയിലാണ് ഇങ്ങനെ പട്ടയം സമ്പാദിച്ചത്. ഈ പട്ടയത്തിനു ലാന്റ് ബോര്‍ഡിന്റെ അനുമതിയില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിവിൽ എൻജിനീയർമാരെ വെട്ടിക്കുറയ്ക്കാൻ കെ.എസ്.ഇ.ബി

Kerala
  •  10 days ago
No Image

ക്ഷേമപെൻഷൻ തട്ടിപ്പ്: സർക്കാരിന് പരാതിപ്രളയം

Kerala
  •  10 days ago
No Image

ഇക്കുറി ലിവര്‍പൂളിനോട്; നാണക്കേട് മാറ്റാനാകാതെ സിറ്റി; തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയം

Football
  •  10 days ago
No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  10 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  10 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  10 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  10 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  10 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  10 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  10 days ago