സുധാകരന്‍ കണ്ണൂരിലും ശ്രീമതി ധര്‍മടത്തും പര്യടനം നടത്തി
കണ്ണൂര്‍: ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. സുധാകരന്‍ കണ്ണൂര്‍ മണ്ഡലത്തിലും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ ശ്രീമതി ധര്‍മടം മണ്ഡലത്തിലും പര്യടനം നടത്തി. രാവിലെ മുണ്ടേരി കോളനിയില്‍നിന്നാണ് സുധാകരന്‍ പര്യടനം തുടങ്ങിയത്. വിഷു ഫലങ്ങള്‍ നല്‍കി സ്ഥാനാര്‍ഥിയെ കോളനിവാസികള്‍ സ്വീകരിച്ചു. കാഞ്ഞിരോട് പാരിച്ചിന്റെ വിട, കുടുക്കിമൊട്ട, ഏച്ചൂര്‍, വട്ടപ്പൊയില്‍, മതുക്കോത്ത്, വലിയന്നൂര്‍, ഐ.എം.ടി സ്‌കൂള്‍, ആര്‍.വി മന്ദിരം, എളയാവൂര്‍ സൗത്ത്, പുളിയഞ്ചാല്‍, താഴെചൊവ്വ, കീഴ്ത്തള്ളി, വാരം തുടങ്ങിയ പ്രദേശങ്ങളില്‍ ഉച്ചവരെ പര്യടനം നടത്തി. ഉച്ചക്ക് ശേഷം വാരം ടാക്കീസ്, മയ്യാല പീടിക, മേലെചൊവ്വ, ഉരുവച്ചാല്‍, വെറ്റിലപ്പള്ളി, മരക്കാര്‍ കണ്ടി, കുറുവ, കാഞ്ഞിര, അവേര, കക്കറ, ചാല 12കണ്ടി, തോട്ടട, നടാല്‍ തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണത്തിന് ശേഷം കീഴുന്നപ്പാറയില്‍ പര്യടനം സമാപിച്ചു.
ധര്‍മടം മണ്ഡലത്തിലെ സ്വീകരണത്തോടെ ശ്രീമതിയുടെ മൂന്നാംഘട്ട പൊതുപര്യടനത്തിന് സമാപനമായി. ഇന്നലെ രാവിലെ 8.30ന് ചാല തെക്കേക്കരയില്‍ സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പര്യടനം ഉദ്ഘാടനം ചെയ്തു.
പി. ബാലകൃഷ്ണന്‍ അധ്യക്ഷനായി. റസാഖിന്റെ പീടിക, മുല്ലപ്രം, ചാത്തോടം, മീത്തലെ പീടിക പുളുക്കൂല്‍, ചിറക്കുനി, ഗുംട്ടി, പിണറായി അമ്പല പരിസരം, മോച്ചേരി, പറമ്പായി എന്നിവിടങ്ങളിലായിരുന്നു ഉച്ചവരെയുള്ള പര്യടനം. ഉച്ചയ്ക്ക് ശേഷം പെരളശേരി, മൂന്നാം പാലം, കടമ്പൂര്‍ റേഷന്‍ പീടിക, കോട്ടൂര്‍, ആര്‍. കൃഷണന്‍ സ്മാരകം, തൈക്കണ്ടി പീടിക, കരിമ്പിയില്‍, പാളയം, ചോരയാംങ്കുണ്ട്, ആലക്കല്‍, തട്ടാരി, കല്ലായി, വേങ്ങാട് തെരു, കായലോട്, പാണ്ട്യാലപറമ്പ്, പിണറായി തെരു, ഉമ്മന്‍ചിറ എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം പൊട്ടന്‍ പാറയില്‍ സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."