HOME
DETAILS

നഗരം 'കീഴടക്കി' തെരുവുനായ്ക്കള്‍

  
backup
July 15 2018 | 20:07 PM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%82-%e0%b4%95%e0%b5%80%e0%b4%b4%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%a4%e0%b5%86%e0%b4%b0%e0%b5%81%e0%b4%b5%e0%b5%81%e0%b4%a8%e0%b4%be%e0%b4%af

 


ഒലവക്കോട്: നിരത്തുകളും ബസ് സ്റ്റാന്‍ഡുകളും കീഴടക്കി തെരുവുനായ്ക്കള്‍ വിലസുമ്പോഴും എല്ലാംസഹിച്ച് ജനങ്ങള്‍. നഗരത്തിലെ തിരക്കുള്ള സ്റ്റേഡിയം, മുനിസിപ്പല്‍ സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങള്‍ കാലങ്ങളായി തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമാണ്. ജില്ലയില്‍ തെരുവുനായ്ക്കളുടെ പ്രജനന നിയന്ത്രണ പദ്ധതി (അആഇ) യില്‍പ്പെടുത്തി തെരുവുനായ്ക്കളെ വന്ധീകരിച്ചതിലൂടെ ഇവയുടെ എണ്ണത്തില്‍ കുറവുണ്ടായെന്ന് പറയുമ്പോഴും നാടും നഗരവും കൈയടക്കുന്ന തെരുവുനായ്ക്കളുടെ എണ്ണം കുറഞ്ഞിട്ടില്ല.
അടുത്തകാലത്തായി ജില്ലയില്‍ തെരുവുനായ്ക്കളുടെ ശല്യം വര്‍ധിച്ചതും കടിയേല്‍ക്കുന്നവരുടെ എണ്ണം കൂടിയതിനാലും തെരുവുനായ്ക്കളെ വന്ധീകരിക്കാന്‍ കര്‍മപദ്ധതിയിട്ടത്. ഈ പദ്ധതി തുടങ്ങി ഈ മാസം എട്ടുവരെയുള്ള കാലയളവില്‍ 19939 തെരുവുനായ്ക്കളെ വന്ധീകരിച്ചതായാണ് പറയപ്പെടുന്നത്. 2016 ഓഗസ്റ്റ് 5നാണ് ജില്ലയില്‍ എ.ബി.സി പദ്ധതി നടപ്പിലാക്കിയത്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മൃഗസംരക്ഷണ വകുപ്പും പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ്.
ഒരു കേന്ദ്രത്തില്‍ പ്രതിമാസം 200 നായ്ക്കളെ ശരാശരി വന്ധീകരിച്ച ശേഷം മൂന്നുദിവസം കഴിഞ്ഞു ഇവയെ പിടിച്ചിടത്തുതന്നെ കൊണ്ടുവിടുന്നത്. ഇത്തരത്തിലുള്ള നിരവധി നായ്ക്കളാണ് സ്റ്റേഡിയം, മുനിസിപ്പല്‍ സ്റ്റാന്‍ഡുകളില്‍ അലഞ്ഞുതിരിയുന്നത്.
ഇതിനുപുറമെ ഒലവക്കോട് റെയില്‍വേ സ്റ്റേഷന്‍ കുടുംബകോടതി പരിസരം, നൂറടി റോഡ്, ജില്ലാശുപത്രി പരിസരം എന്നിവിടങ്ങളിലും യാത്രക്കാര്‍ക്ക് ഭീഷണിയാവുന്നത്. സാധാരണ ഒരു നായയുടെ ഒറ്റ പ്രസവത്തില്‍ 10 മുതല്‍ 15 വരെ കുട്ടികളുണ്ടാകുമെന്നിരിക്കെ നായശല്യം നിയന്ത്രിക്കാന്‍ വന്ധീകരണത്തിനു പ്രേരകമാക്കിയത്.
നഗരനിരത്തുകളിലെ മാലിന്യങ്ങള്‍ കുന്നുകൂടുന്നതും ഭക്ഷണാവശിഷ്ടം അലക്ഷ്യമായി വലിച്ചെറിയുന്നതുമാണ് നഗരനിരത്തുകളില്‍ തെരുവുനായശല്യം കൂടാന്‍ കാരണം.
ഇത്തരത്തില്‍ റോഡുകളില്‍ അലഞ്ഞുതിരിയുന്ന നായ്ക്കള്‍ മൂലം ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് അപകടങ്ങളുണ്ടാക്കുകയാണ്. മാത്രമല്ല പ്രഭാത സവാരിക്കിറങ്ങുന്നവര്‍, പാല്‍, പത്രം വിതരണം ചെയ്യുന്നവര്‍ തുടങ്ങിയവര്‍ക്കെല്ലാം ഭീഷണിയായും നഗരനിരത്തുകള്‍ കൈയടക്കിയ ശ്വാനശല്യം തടയുന്ന കാര്യത്തില്‍ ഭരണകൂടം മുഖംതിരിക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago