ആര്‍.എസ്.എസിനെ പാലൂട്ടി വളര്‍ത്തിയത് സി.പി.എം: മുല്ലപ്പള്ളി
മയ്യില്‍: കേരളത്തില്‍ ആര്‍.എസ്.എസ് വളര്‍ന്നതു തലശ്ശേരിയിലും പിണറായിയിലുമാണെന്നും പാലൂട്ടി വളര്‍ത്തിയ പ്രസ്ഥാനമായ സി.പി.എം ആര്‍.എസ്.എസിനെ പ്രതിരോധിക്കാന്‍ ഞങ്ങള്‍ക്കേ സാധിക്കൂവെന്ന കാപട്യം നിറഞ്ഞ പ്രചാരണമാണു നടത്തുന്നതെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ചേലേരിമുക്കില്‍ യു.ഡി.എഫ് കുടുംബസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
36 വര്‍ഷം ബംഗാള്‍ ഭരിച്ച പാര്‍ട്ടിയുടെ ഓഫിസുകളില്‍ ബി.ജെ.പി കൊടികളാണു പാറുന്നത്. ഇതു കാണിക്കാന്‍ പിണറായിയുടെയും കോടിയേരിയുടെയും തിരക്കൊഴിഞ്ഞാല്‍ അവരെ തന്റെ ചെലവില്‍ ബംഗാളില്‍ കൂട്ടിക്കൊണ്ടുപോകാം. സി.പി.എം യഥാര്‍ഥത്തില്‍ ഇരട്ടത്താപ്പ് നിലപാടാണ് ഈ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കുന്നത്. തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലൂടെ മുന്നോട്ടുവച്ച വാഗ്ദാനങ്ങള്‍ എന്നും നടപ്പാക്കിയ പ്രസ്ഥാനമാണു കോണ്‍ഗ്രസ്. ബി.ജെ.പി നല്‍കിയ വാഗ്ദാനങ്ങള്‍ എല്ലാം പാഴ്‌വാക്കുകളാണെന്നു കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് രാജ്യം തിരിച്ചറിഞ്ഞെന്നും മുല്ലപ്പള്ളി പറഞ്ഞു.
എം. അബ്ദുല്‍ അസീസ് അധ്യക്ഷനായി. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി, കെ.പി.സി.സി സെക്രട്ടറി വി.എ നാരായണന്‍, മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി, അഷ്‌റഫ് പുറവൂര്‍, ഒ. നാരായണന്‍, കെ.വി ഫിലോമിന, കെ.കെ അബ്ദുറഹ്മാന്‍, കെ.എം ശിവദാസന്‍, കൊയിലേരിയന്‍ ദാമോദരന്‍, കെ.പി അബ്ദുല്‍ മജീദ്, കെ. ബാലസുബ്രഹ്മണ്യം, എന്‍.വി പ്രേമാനന്ദന്‍, അബ്ദുല്‍ സലാം പാമ്പുരുത്തി, എം. അനന്തന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."