HOME
DETAILS
MAL
'യു.ഡി.എഫ് അക്രമകാരികളായി ചിത്രീകരിക്കുന്നു'
backup
April 14 2019 | 07:04 AM
തലശ്ശേരി: എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളെ അക്രമകാരികളായി യു.ഡി.എഫ് ചിത്രീകരിക്കുകയാണെന്ന് എല്‍.ഡി.എഫ് വടകര ലോക്സഭാ മണ്ഡലം സ്ഥാനാര്‍ഥി പി. ജയരാജന്. രാജ്യത്തുടനീളം നടന്ന അക്രമം മറച്ചുവച്ചാണ് ഇത്തരത്തില്‍ എല്‍.ഡി.എഫിനെ അക്രമകാരികളായി ചിത്രീകരിക്കുന്നതെന്നും അദ്ദേഹം പ്രസ്ഫോറത്തിന്റെ മുഖാമുഖം പരിപാടിയില്‍ പറഞ്ഞു.
സ്ഥാനാര്‍ഥിയെ വ്യക്തിഹത്യ ചെയ്യുന്ന പ്രചാരണവും നടക്കുന്നുണ്ട്. ഇതിനിടയിലും വിജയകരമായി വടകരയില്‍ മൂന്നാംഘട്ട പര്യടനം പൂര്‍ത്തിയാക്കി. തനിക്ക് വന്‍ ജനപിന്തുണയാണു ലഭിക്കുന്നത്. അക്രമ രാഷ്ട്രീയത്തിന്റെ ഇരയായ തന്നെ കള്ളക്കേസില്‍ കുടുക്കി വേട്ടയാടുകയാണ്. പ്രകടനപത്രിക അടുത്തദിവസം പുറത്തിറക്കും. മനുഷ്യവിഭവശേഷി ഉപയോഗപ്പെടുത്തി തൊഴില്ലായ്മ പരിഹരിക്കാന്‍ എന്തൊക്കെ ചെയ്യാന്‍ കഴിയും എന്നതിനെകുറിച്ച് ആലോചിക്കുമെന്നും പി. ജയരാജന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."