HOME
DETAILS

കനത്ത കാറ്റും മഴയും; വ്യാപക നാശം

  
backup
July 15 2018 | 21:07 PM

%e0%b4%95%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%95%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%82-%e0%b4%ae%e0%b4%b4%e0%b4%af%e0%b5%81%e0%b4%82-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be

 

 

 

 


വീട് തകര്‍ന്ന് രണ്ടുപേര്‍ക്ക് പരുക്ക്


ബദിയഡുക്ക: കഴിഞ്ഞ ദിവസം ആഞ്ഞടിച്ച കാറ്റിലും കനത്ത മഴയിലും വീടിന്റെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു. രണ്ടുപേര്‍ക്കു പരുക്കേറ്റു. പിലങ്കട്ടയിലെ നാസറിന്റെ ഭാര്യ നബീസ(60)യുടെ ഓട് മേഞ്ഞ വീടാണ് തകര്‍ന്നത്.
വീടിനകത്ത് അഞ്ചു പേര്‍ ഉണ്ടായിരുന്നുവെങ്കിലും മേല്‍ക്കൂര തകരുന്ന ഒച്ചകേട്ട് പുറത്തേക്ക് ഓടിയവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വീടിനകത്തുണ്ടായിരുന്ന നബീസക്കും മകന്‍ ലത്തീഫിന്റെ മകള്‍ ലാമിയ(8)ക്കും ഓട് വീണു പരുക്കേറ്റു.
ഇരുവരെയും കാസര്‍കോട് സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.


മരം വീണ് വീട് തകര്‍ന്നു

മുന്നാട്: ശക്തമായ കാറ്റിലും മഴയിലും മരം വീണ് വീട് തകര്‍ന്നു. മുന്നാട് പെര്‍ളം കോളനിയിലെ എച്ച്. കുമാരന്റെ വീടിനു മുകളിലാണ് കൂറ്റന്‍ പ്ലാവ് ഒടിഞ്ഞു വീണത്. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് സംഭവം. ഓട് പാകിയ വീടിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു.
ഈ സമയത്ത് വീടിനകത്തുണ്ടായിരുന്ന കുമാരന്റെ ഭാര്യ സരോജിനി ശബ്ദം കേട്ട് വീടിനു പുറത്തേക്ക് ഓടിയതിനാല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
രാജപുരം: ശക്തമായ കാറ്റില്‍ മരം വീണ് വീട് തകര്‍ന്നു.
എണ്ണപ്പാറ-കല്ലുവളപ്പ് ഊരിലെ രാഘവന്റെ വീടാണ് തകര്‍ന്നത്.
ഓലയും ഷീറ്റും കൊണ്ട് നിര്‍മിച്ച വീടിനു മുകളിലേക്ക് മരം കടപുഴകി വീഴുകയായിരുന്നു.


പള്ളത്തടുക്ക റോഡില്‍ ഗതാഗതം സ്തംഭിച്ചു

 

ബദിയഡുക്ക: പാതയോരത്തെ കൂറ്റന്‍ മരം കടപുഴകി വീണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. വീടിനും കടയ്ക്കും കേടുപാട് സംഭവിച്ചു. വൈദ്യുതി കമ്പി പൊട്ടി വീണുവെങ്കിലും ദുരന്തം ഒഴിവായി. ചെര്‍ക്കള-കല്ലടുക്ക അന്തര്‍ സംസ്ഥാന പാതയിലെ പള്ളത്തടുക്ക ബസ് വെയിറ്റിങ് ഷെല്‍ട്ടറിനു സമീപം അപകടാവസ്ഥയിലായിരുന്ന കൂറ്റന്‍ മരമാണ് ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെ കടപുഴകിയത്.
പുലര്‍ച്ചെയായതിനാല്‍ വാഹന ഗതാഗതം കുറവായിരുന്നു. അതുകൊണ്ടു തന്നെ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.
പകല്‍ സമയങ്ങളില്‍ തലങ്ങും വിലങ്ങും ചെറുതും വലുതുമായ നൂറു കണക്കിനു വാഹനങ്ങള്‍ കടന്നുപോകുന്ന റോഡാണിത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലിസും കാസര്‍കോട്ടു നിന്ന് അഗ്നിശമനാ വിഭാഗവും കുതിച്ചെത്തിയെങ്കിലും പൊട്ടിവീണ വൈദ്യുതി കമ്പി നീക്കം ചെയ്യാന്‍ ഏതാനും കിലോമീറ്ററുകള്‍ മാത്രം അകലെയുള്ള ബദിയഡുക്ക വൈദ്യുതി ഓഫിസിലെ ജീവനക്കാര്‍ സ്ഥലത്തെത്താന്‍ വൈകിയത് പ്രതിഷേധത്തിനു വഴിയൊരുക്ക ി.
രാവിലെ എട്ടോടെ അഗ്നിശമന വിഭാഗവും നാട്ടുകാരും പൊലിസും ചേര്‍ന്ന് മരം മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. അപകടാവസ്ഥയിലുള്ള മരം നീക്കം ചെയ്യണമെന്ന് പൊതുമരാമത്ത് വകുപ്പിനോട് പല തവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  a month ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  a month ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  a month ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  a month ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  a month ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  a month ago
No Image

സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍

Kerala
  •  a month ago
No Image

'മലപ്പുറവുമായി പൊക്കിള്‍കൊടി ബന്ധം, മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേത്' സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

സഊദി അറേബ്യ: ഒരാഴ്ചയ്ക്കിടെ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് പിടിയിലായത് 20,124 പേര്‍; കൂടുതലും റസിഡന്‍സി നിയമലംഘകര്‍

Saudi-arabia
  •  a month ago
No Image

പമ്പയില്‍ നിലയ്ക്കലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് കത്തി നശിച്ചു

Kerala
  •  a month ago