HOME
DETAILS
MAL
ചക്കരക്കല്‍ ബസ് സ്റ്റാന്റ് കാത്തിരിപ്പുകേന്ദ്രം നോക്കുകുത്തിയായി
backup
July 15 2018 | 21:07 PM
ചക്കരക്കല്‍: ചക്കരക്കല്‍ ബസ്സ്റ്റാന്‍ഡിലെ ബസ് ഷെല്‍ട്ടര്‍ ശോചനീയാവസ്ഥയില്‍. മേല്‍ക്കൂരയിലെ ആസ്ബസ്‌റ്റോസ് ഷീറ്റ് പൊട്ടി ഷെല്‍ട്ടറിലെ ഇരിപ്പിടത്തില്‍ വെള്ളം കെട്ടി നില്‍ക്കുന്ന സ്ഥിതിയാണുള്ളത്.ഒരുഭാഗത്ത് പഴയ ഫര്‍ണിച്ചറുകള്‍ കൂട്ടിയിട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഷെല്‍ട്ടറിന്റെ പകുതിയോളം സ്ഥലം യാത്രക്കാര്‍ക്ക് ഉപയോഗിക്കാനാകില്ല. മഴക്കാലമായതിനാല്‍ യാത്രക്കാര്‍ നനയാതിരിക്കാന്‍ ഈ ഷെല്‍ട്ടറിനെയാണ് ആശ്രയിക്കുന്നത്. പഴയ ഫര്‍ണിച്ചറുകളും ചോര്‍ച്ചയും മാറ്റി ബസ് ഷെല്‍ട്ടര്‍ പഴയതു പോലെ ഉപയോഗപ്രദമാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."