എഞ്ചിനീയറിംഗ് ഇയര്‍ബാക്ക് നടപ്പാക്കരുത്
ഷൊര്‍ണ്ണൂര്‍: കേരള സാങ്കേതിക സര്‍വ്വകലാശാല മുന്നോട്ടുവെച്ച ഇയര്‍ബാക്ക് സംവിധാനം കേരളത്തിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളേയും ന്യൂനപക്ഷ എഞ്ചിനീയറിംഗ് കോളജുകളേയും പ്രതികൂലമായി ബാധിക്കുമെന്ന് കേരള മൈനോറിറ്റി എഞ്ചിനീയറിംഗ് കോളജ് അസോസിയേഷന്‍ ജനറല്‍സെക്രട്ടറി സി.കെ അബ്ദുല്ലമാസ്റ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു. സ്ഥാപനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ പ്രതികൂലമാകുമെന്നതിനാല്‍ ബന്ധപ്പെട്ടവര്‍ പുതിയ നീക്കത്തില്‍ നിന്നും പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒന്നാം വര്‍ഷം ആകെയുള്ള 47 ക്രെഡിറ്റില്‍ 37 ക്രെഡിറ്റ് നേടിയ വിദ്യാര്‍ത്ഥികളെ മാത്രം രണ്ടാംവര്‍ഷത്തിലേക്ക് പ്രവേശനം നടത്തുക എന്നത് വിദ്യാര്‍ത്ഥി സമൂഹത്തോടും രക്ഷിതാക്കളോടും ചെയ്യുന്ന ക്രൂരതയാണ്. ഇന്ത്യയിലെ ഒരു സര്‍വ്വകലാശാലയും നടപ്പാക്കാത്ത കാര്യമാണിത്. വിദ്യാര്‍ത്ഥികളുടേയും രക്ഷിതാക്കളുടേയും മനോവീര്യംകെടുത്തുന്ന ഈ നടപടി വിദ്യാര്‍ത്ഥികളില്‍ അപകര്‍താബോധം വളര്‍ത്തും.ഇത് കേരളത്തിലെ വിദ്യാഭ്യാസമേഖലയെ തകിടം മറുക്കാനുള്ള നടപടിയായി മാത്രമേ കാണാനാകൂ.പ്രായോഗിക പരീക്ഷകള്‍ക്ക് പ്രാമുഖ്യം നല്‍കി പഠനനിലവാരം ഉയര്‍ത്താനുള്ള ശ്രമമാണ് സര്‍വ്വകലാശാലയുടെ ഭാഗത്ത് നിന്നുണ്ടാകേണ്ടതെന്നും സി.കെ അബ്ദുല്ലമാസ്റ്റര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."