മണ്ണാര്‍ക്കാട് കെ.എസ്.ആര്‍.ടി.സി സബ് ഡിപ്പൊ മാതൃകാ യൂണിറ്റാക്കി
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് കെ.എസ്.ആര്‍.ടി.സി സബ് ഡിപ്പൊയെ മാതൃകാ യൂണിറ്റായി ഉയര്‍ത്തി. സംസ്ഥാനത്ത് 17 യൂണിറ്റുകളെയാണ് ഇത്തരത്തില്‍ നിലവാരം ഉയര്‍ത്തിയത്.
യാത്രക്കാരുടെ ഇഷ്ടാനുസരണം ജീവനക്കാര്‍ മാതൃകാ തുല്ല്യരാവണം, വരുമാന വര്‍ദ്ധനവുണ്ടാവണം, ജീവനക്കാരുടെയും വാഹനങ്ങളുടെയും കുറവ് പരിഹരിക്കണം എന്ന ഉദ്ദ്യശത്തോടെയാണ് മണ്ണാര്‍ക്കാടിനെയും ഉള്‍പ്പെടുത്തിയത്. തൃശൂര്‍ സോണില്‍പ്പെട്ട തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍പ്പെട്ട കൊടുങ്ങല്ലൂര്‍, മണ്ണാര്‍ക്കാട്, നിലമ്പൂര്‍ എന്നീ യൂണിറ്റുകളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
നിലവില്‍ 35 ഷെഡ്യൂളുകളിലായി 43 ബസുകളാണ് സര്‍വ്വീസ് നടത്തുന്നത്. ഇതില്‍ മൂന്നര ലക്ഷം രൂപ മുതല്‍ 4ലക്ഷം രൂപവരെ വരുമാനം വരുന്നുണ്ട്. എന്നാല്‍ മാതൃകാ യൂണിറ്റാക്കി ഉയര്‍ത്തിയതോടെ നാലര ലക്ഷം രൂപ വരുമാനമുണ്ടാക്കണമെന്നാണ് നിര്‍ദ്ദേശം.
കഴിഞ്ഞ 11ന് സര്‍ക്കാര്‍ ടാര്‍ജെറ്റും മറികടന്ന് 4.72 ലക്ഷം രൂപ കളക്ഷന്‍ ലഭിച്ചതായും ഡിപ്പൊ അധികൃതര്‍ പറഞ്ഞു. മാതൃകാ യൂണിറ്റുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ചെയര്‍മാന്റെ നേതൃത്വത്തില്‍ ഇന്ന് തിരുവനന്തപുരത്ത് യൂണിറ്റുകളിലെ ഉന്നമനത്തിനാവശ്യമായ ചര്‍ച്ചകള്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."