മലയോര മേഖലകളില്‍ വന്യമൃഗവേട്ട സജീവം
കഞ്ചിക്കോട് : ജില്ലയില്‍ മഴക്കാലം തുടങ്ങിയതോടെ മലയോരമേഖലകളില്‍ വേട്ടക്കാര്‍ വന്യജീവികളെ പിടിക്കുന്നതിനുള്ള പണികളും ഊര്‍ജിതമാക്കി. നെല്ലിയാമ്പതിയുടെ അതിര്‍ത്തി പങ്കിടുന്ന ജനവാസ കേന്ദ്രങ്ങളിലും എസ്റ്റേറ്റുകള്‍, ക്വാറി മേഖലകള്‍ എന്നിവയാണ് വന്യജീവികളെ കൊന്നൊടുക്കി ഭക്ഷിക്കുന്നതിനും വില്പനക്കും മറ്റുമായി തയ്യാറായിരിക്കുന്നത്. വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യക്ക് കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനകളില്‍ ഇത് ബോധ്യപ്പെട്ടിട്ടുണ്ട്. ഈ മേഖലകളില്‍ വനം വകുപ്പിന്റെ വന്യജീവി നാശം ഇല്ലാതാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ബന്ധപ്പെട്ട പ്രതികളെ പിടികൂടുന്നതിനുള്ള നടപടികളും നടന്നുവരുന്നു. അതിന്റെ ഭാഗമായി മുതലമട കള്ളിയമ്പാറ പരിസരത്ത് പ്രവര്‍ത്തിക്കുന്ന ഒരു കരിങ്കല്‍ ക്വാറിക്ക് സമീപത്തെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ മ്ലാവ്, പുലി, കടുവ തുടങ്ങിയ വലിയ ജീവികളെ പിടിക്കുന്നതിനായി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചു തയ്യാറാക്കിയ കുരുക്ക് വൈല്‍ഡ് ലൈഫ് സൊസൈറ്റി കഴിഞ്ഞദിവസം ഇന്ന് വന്യജീവികളുടെ സ്വാഭാവിക സഞ്ചാരപഥത്തില്‍ കുരുക്ക് ഘടിപ്പിച്ചിരിക്കുന്നത് കണ്ടെത്തുകയും വനം വകുപ്പിനെ അറിയിക്കുകയും ചെയ്തു.ഉടന്‍ തന്നെ കൊല്ലങ്കോട് റേഞ്ച് വനം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കുരുക്ക് നീക്കം ചെയ്ത കുറ്റവാളികളെ കണ്ടു പിടിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതേ സ്ഥലത്തുനിന്നും രണ്ടു വര്‍ഷം മുമ്പ് പന്നിയിറച്ചിയും പ്രതികളെ പിടികൂടിയ കേസ് വനം വകുപ്പിലുണ്ട്. സമീപ നാട്ടിന്‍ പുറങ്ങളില്‍ മുള്ളന്‍ പന്നി, വെരുക് തുടങ്ങിയ വേട്ടക്കാരും ഇപ്പോള്‍ സജീവമായിട്ടുണ്ട്. കലമാന്‍, മയില്‍, കാട്ടുപന്നി എന്നിവയെ പകല്‍സമയത്തു പോലും കാണാന്‍ കഴിയുന്ന സ്ഥലമായതിനാല്‍ വനം വകുപ്പ് പ്രതികളെ എത്രയും വേഗം പിടികൂടി വന്യജീവി നിയമപ്രകാരം കേസ് എടുക്കണമെന്ന് വനം വകുപ്പിനോട് വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ദക്ഷിണേന്ത്യന്‍ പ്രോജക്ട് ഓഫീസര്‍ എസ്. ഗുരുവായൂരപ്പന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."