കിണറ്റില്‍ വീണ ആളെ കണ്ടെത്തിയില്ല
തളിപ്പറമ്പ്: പുഴയിലും തോട്ടിലുമൊക്കെ വീണ ആളെ കണ്ടെത്തിയില്ല എന്ന് കേള്‍ക്കാറുണ്ട്. എന്നാല്‍ കിണറില്‍ വീണ ആളെ കിട്ടിയില്ല എന്നു കേള്‍ക്കുന്നത് ആദ്യമായിരിക്കും. ഇന്നലെ മാതമംഗലത്താണ് സംഭവം നടന്നത്. കിണറില്‍ ആരോ വീണതായുളള വിവരം ലഭിച്ചെത്തിയ അഗ്നിശമനസേനക്കും പൊലിസിനും കിട്ടിയത് ലുങ്കിയും ചെരിപ്പും പേഴ്സും മാത്രം.
മാതമംഗലം ബസാറില്‍ കള്ള്ഷാപ്പിന് സമീപത്തെ കിണറിന് മൂടിയ വല പൊട്ടിയത് കണ്ട് നോക്കിയപ്പോഴാണ് പൊങ്ങിക്കിടക്കുന്ന ചെരിപ്പ് കണ്ടത് തുടര്‍ന്നാണ് നാട്ടുകാര്‍ വിവരം പൊലിസിലറിയിച്ചത്.
പൊലിസ് അറിയിച്ചത് പ്രകാരം പയ്യന്നൂരില്‍നിന്ന് രാവിലെ തന്നെ സ്ഥലത്തെത്തിയ അഗ്നിശമനസേനാംഗങ്ങള്‍ കിണറ്റിലിറങ്ങി പരിശോധന നടത്തിയെങ്കിലും ചെരിപ്പും പേഴ്സും ലുങ്കിയും മാത്രമാണ് ഇവര്‍ക്ക് ലഭിച്ചത്. രാത്രിയില്‍ അബദ്ധത്തില്‍ കിണറ്റില്‍ വീണയാള്‍ അധികം താഴ്ച്ചയില്ലാത്ത കിണറ്റില്‍നിന്ന് കയറിപ്പോയിരിക്കാമെന്ന നിഗമനത്തിലാണ് പൊലിസ്. പേഴ്സ് പരിശോധിച്ച് ആളെ കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."