നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞു: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ ആറുപേര്‍ക്ക് പരുക്ക്
പാലക്കാട്: നഗരനിരത്തുകളില്‍ നായ കുറുകെ ചാടിയുള്ള അപകടങ്ങള്‍ പതിവാകുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോകുകയായിരുന്ന ഓട്ടോറിക്ഷയാണ് നായയെ ഇടിച്ച് മറിഞ്ഞതുമൂലം അപകടത്തില്‍പെട്ടത്. ഓട്ടോറിക്ഷയിലുണ്ടായിരുന്ന അഞ്ച് വിദ്യാര്‍ത്ഥികളും ഡ്രൈവറും ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് സംഭവം. മിഷ്യന്‍ സ്‌കൂളിലെ വിദ്യാര്‍ഥികളുമായി പോകുകയായിരുന്ന ഓട്ടോറിക്ഷയാണ് മേഴ്‌സി കോളേജ് ജങ്ഷനില്‍നിന്നും തിരിയുന്നതിനിടെ അപകടത്തില്‍പെട്ടത്. അപകടത്തില്‍ നിസാര പരിക്കേറ്റ അഞ്ച് വിദ്യാര്‍ത്ഥികളെയും സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്ക് വിധേയമാമമക്കി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഡ്രൈവര്‍ ഹക്കീമിനെ വിദഗ്ദ ചികിത്സക്കായി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നഗരനിരത്തുകളില്‍ തെരുവുനായക്കളുടെ ശല്യം വര്‍ധിച്ചിട്ടും വാഹനയാത്രക്കും കാല്‍നടയാത്രക്കാര്‍ക്കും അപകടമരണങ്ങള്‍ തുടര്‍ക്കഥയാവുമ്പോഴും പാലക്കാട് നഗരസഭ അധികൃതര്‍ നടപടി എടുക്കുന്നില്ലെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. കഴിഞ്ഞമാസം അകത്തേത്തറയില്‍ ഓട്ടോറിക്ഷ നായ കുറുകെ ചാടിയതുമൂലം ഉണ്ടായ ഓട്ടോറിക്ഷ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചിരുന്നു. നാളുകള്‍ക്ക് മുമ്പ് താരേക്കാട് ബസ് സ്റ്റോപ്പിന് സമീപം നായ കുറുകെ ചാടിയതുമൂലം നിയന്ത്രണം വിട്ട കാര്‍ വൈദ്യുതപോസ്റ്റിലിടിച്ച് ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചിരുന്നു. നഗരത്തില്‍ അലഞ്ഞു തിരിയുന്ന നായക്കളെ കൊല്ലുന്നതിനോ വന്ധ്യകരണം നടപ്പാക്കുന്നതിനോ ഭരണകൂടമോ ബന്ധപ്പെട്ട വകുപ്പധികൃതരോ നാളിതുവരെ നടപടികളൊന്നും സ്വീകരിക്കുന്നില്ല. ഇതുമൂലം നഗരനിരത്തുകളില്‍ നിരപരാധികളായ യാത്രക്കാരുടെ അന്തകരായി അലറിവിളിക്കുകയാണ് തെരുവു നായ്ക്കള്‍. ഇതിന്റെ ഒടുവിലത്തെ ഇരയാണ് മേഴ്‌സികോളജ് ജങ്ഷനു സമീപം നടന്ന അപകടവുമെന്ന് നാട്ടുകാര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."