റെയില്‍വെയിലെ ബെഡ്‌റോള്‍ ജീവനക്കാര്‍ക്ക് തൊഴില്‍ സംരക്ഷണം ഉറപ്പുവരുത്തണം: എ.ഐ.ടി.യു.സി
പാലക്കാട്: പാലക്കാട് റെയില്‍വെ ഡിവിഷനുകീഴില്‍ പണിയെടുക്കുന്ന ബെഡ്‌റോള്‍ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാതെ നിയമനിഷേധം നടത്തുന്നതായി ഓള്‍ കേരള ലോണ്‍ട്രി എംപ്ലോയീസ് അസോസിയേഷന്‍ (എഐടിയുസി) ജനറല്‍ സെക്രട്ടറി പട്ടം ശശിധരന്‍ ആരോപിച്ചു. മെക്കാനിക്കല്‍ സെക്ഷനുകീഴിലെ എ സി കോച്ചുകളില്‍ ബ്ലാങ്കെറ്റ്, ബെഡ്ഷീറ്റ്, പില്ലോ കവര്‍ എന്നിവ വിതരണം ചെയ്യുന്ന പാലക്കാട് ഡിവിഷനിലെ 45 ജീവനക്കാരാണ് പ്രോവിഡന്റ് ഫണ്ടും, വേതന വര്‍ധനവും ഇല്ലാതെ കഴിഞ്ഞ 15 വര്‍ഷമായി ദുരിതമനുഭവിക്കുന്നത്. മാവേലി, മലബാര്‍, ചെന്നൈ മെയില്‍, വെസ്റ്റ്‌കോസ്റ്റ്, ജമ്മുതാവി എന്നീ ട്രെയിനുകളിലെ കോച്ചുകളില്‍ ജോലി ചെയ്യുന്നവരാണ് ദുരിതത്തിലായത്. അഞ്ച് കോച്ചുകളില്‍ മൂന്നുപേര്‍ ജോലി ചെയ്തിരുന്നിടത്ത് രണ്ടുപേരെ മാത്രമാണ് ഇപ്പോള്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്നത്. മറ്റുള്ളവരെ പിരിച്ചുവിടുകയും ചെയ്തു.
യാതൊരുമുന്നറിയിപ്പുമില്ലാതെ ജീവനക്കാരെ കോണ്‍ട്രാക്ടറും സംഘവും പിരിച്ചുവിടാന്‍ തുടങ്ങിയതിനെതുടര്‍ന്നാണ് എ ഐ ടി യു സി മുന്‍കൈയെടുത്ത് യൂണിയന്‍ രൂപീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. താരു ആന്റ് സണ്‍സ് എന്ന സ്ഥാപനമാണ് ട്രയിനില്‍ ബെഡ്‌റോള്‍ നല്‍കുന്നതിന് കരാര്‍ എടുത്തിരിക്കുന്നത്. തിരുവനന്തപുരം, ചെന്നൈ, ബാംഗ്ലൂര്‍, പൂനെ മേഖലകളിലാണ് ജീവനക്കാര്‍ ജോലി ചെയ്യേണ്ടിവരുന്നത്. തുടര്‍ച്ചയായി 18 മണിക്കൂര്‍ ജോലി ചെയ്യേണ്ടി വരുന്നവര്‍ക്ക് ഒരുദിവസത്തെ വേതനം മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ദിവസം ജോലി ചെയ്താല്‍ 1200 രൂപ മാത്രമാണ് ദീരെയാത്രയില്‍ ചിലവുകള്‍ ഉള്‍പ്പടെ ലഭിക്കുന്നത്. എട്ടു മണിക്കൂര്‍ ജോലിക്ക് 138 രൂപയാണ് പ്രതിഫലമെന്നും തൊഴിലാളികള്‍ പറഞ്ഞു. തൊഴിലാളികള്‍ക്ക് പ്രോവിഡന്റ് ഫണ്ട് അനുവദിക്കാതരിക്കുക, പ്രതിഫലം വെട്ടിക്കുറയ്ക്കുക, കൂടുതല്‍ സമയം ജോലി ചെയ്യിക്കുക നടപടികള്‍ എന്നിവ പരിഹരിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം ജില്ലയിലെ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയതായും പട്ടം ശശിധരന്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ യൂണിയന്‍ നേതാക്കളായ കെ കെ അശോകന്‍, കെ വി സുരേന്ദ്രന്‍, കെ ബാബുമോന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."