മോശം കാലാവസ്ഥ കാരണം വിമാനം വഴിതിരിച്ചു വിട്ടു; റാഞ്ചിയെന്ന് യാത്രക്കാരന്റെ ട്വീറ്റ്!
ജയ്പൂര്‍: പരിഭ്രാന്തി നിറഞ്ഞ നാടകീയ രംഗങ്ങള്‍ക്ക് സാക്ഷിയായി ജയ്പൂര്‍ വിമാനത്താവളം. വിമാനം റാഞ്ചിയെന്ന യാത്രക്കാരന്റെ ട്വീറ്റാണ് ഇതിനിടയാക്കിയത്. മുംബൈയില്‍ നിന്ന് ഡല്‍ഹിക്കു പോയ ജെറ്റ് എയര്‍വേസ് വിമാനത്തിലാണ് സംഭവം. മോശം കാലാവസ്ഥയെ തുടര്‍ന്ന് വഴി തിരിച്ചു വിട്ടതായിരുന്നു വിമാനം. എന്നാല്‍ മൂന്നു മണിക്കൂറോളം നിലത്തിറങ്ങാതെ വിമാനം ചുറ്റിക്കറങ്ങിയത് പരിഭ്രാന്തിക്കിടയാക്കി. ഉടന്‍ ഇയാള്‍ വിമാനം റാഞ്ചിയതാവാനാണ് സാധ്യതയെന്ന് ട്വീറ്റ് ചെയ്യ്ുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്തായിരുന്നു ട്വീറ്റ്.
എട്ടു ജീവനക്കാരടക്കം 176 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
'ജെറ്റ് എയര്‍വെയ്‌സ് വിമാനത്തില്‍ മൂന്നുമണിക്കൂറുകളായി കുടുങ്ങിയിരിക്കുകയാണ്. വിമാനം റാഞ്ചിയെന്നാണു തോന്നുന്നത്. ദയവായി സഹായമെത്തിക്കൂ' - യാത്രക്കാരന്‍ മോദിക്കു ട്വീറ്റ് ചെയ്തു. ഇതിന് ജെറ്റ് എയര്‍വെയ്‌സ് മറുപടി നല്‍കുകയും ചെയ്തു. 'ഞങ്ങളുടെ 9ണ355 വിമാനം മോശം കാലാവസ്ഥയെ തുടര്‍ന്നു വൈകുകയാണെ'
ന്നായിരുന്നു അവരുടെ സന്ദേശം. എന്നാല്‍ കൃത്യമായ വിശദീകരണം നല്‍കി ഇതു സ്ഥിരീകരിക്കാനാകുമോയെന്നായി യാത്രക്കാരന്റെ മറു ചോദ്യം.
മുംബൈയില്‍ നിന്നു ഡല്‍ഹിയിലേക്കു പറന്ന മറ്റു വിമാനങ്ങള്‍ക്കു മുന്നോട്ടുപോകാന്‍ അനുമതി നല്‍കിയെന്നും ഇയാള്‍ ട്വീറ്റ് ചെയ്തിരുന്നു.
ജയ്പൂര്‍ വിമാനത്താവളത്തിലെത്തിയ ഇയാളെ വിശദമായി ചോദ്യം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."