HOME
DETAILS
MAL
പാര്‍ട്ടി നടപടി ഉള്‍ക്കൊള്ളുന്നു; ശൈലി മാറ്റിയാല്‍ താനില്ലെന്ന് എം.എം മണി
backup
April 28 2017 | 05:04 AM
തൊടുപുഴ: വിവാദങ്ങളുടെ പേരില്‍ തന്റെ ശൈലി മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് എം.എം മണി. ശൈലി മാറ്റിയാല്‍ താനില്ല. പാര്‍ട്ടി നല്കിയ പരസ്യ ശാസനയെന്ന നടപടി ഉള്‍ക്കൊള്ളുന്നുവെന്നും മണി പറഞ്ഞു.
വിവാദങ്ങളുണ്ടാക്കാന്‍ ആഗ്രഹമില്ല. പാര്‍ട്ടി എന്തു പറഞ്ഞാലും കേള്‍ക്കും. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതായി പാര്‍ട്ടി വിലയിരുത്തിയിട്ടില്ല. വിവാദത്തിന് കാരണക്കാരനായതുകൊണ്ടാണ് തനിക്കെതിരെ ശിക്ഷാനടപടി എടുത്തതെന്നും മണി പറഞ്ഞു.
തന്റെ സഹോദരന് ലംബോദരന് അനധികൃത സ്വത്ത് ഉണ്ടെങ്കില്‍ അക്കാര്യം അന്വേഷിക്കെട്ടയെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തന്റെ ജോലി രാഷ്ട്രീയ പ്രവര്‍ത്തനവും സഹോദരന്റെത് ബിസിനസുമാണെന്നും മണി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."