HOME
DETAILS
MAL
യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി
backup
July 18 2016 | 18:07 PM
പട്ടാമ്പി: നടുവട്ടം പപ്പടപ്പടി മനങ്ങാട്ടുതൊടി പരേതനായ വാസുദേവന്റെ മകന് സനില്‍ കുമാറിനെ (24 ) തട്ടിക്കൊണ്ടു പോയതായി സാഹോദരന് വിനില്‍ കുമാര്‍ പൊലിസില്‍ പരാതിപ്പെട്ടു. ശനിയാഴ്ച രാത്രി കമ്പ്യൂട്ടര്‍ റിപ്പയര്‍ ചെയ്യാനെന്നു പറഞ്ഞാണത്രെ കൊണ്ട് പോയത്. ഞായറാഴ്ച രാവിലെയാണ് ജ്യേഷ്ഠന്റെ കട ബാധ്യതയുടെ പേരില്‍ തന്നെ തടഞ്ഞു വെച്ചിരിക്കുകയാണെന്ന്
സനില്‍ വീട്ടിലറിയിച്ചത്. തുടര്‍ന്ന് അഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ടു അതേ ഫോണില്‍ നിന്ന് മറ്റൊരാളും വിളിച്ചു. പൊലിസ് അന്വേഷണം തുടങ്ങിയതോടെ സനില്‍ കുമാറിനെ മോചിപ്പിച്ചു. വൈകീട്ട് മൂന്നരയോടെ സനില്‍ കുമാര്‍ വീട്ടിലെത്തി. പ്രതികള്‍ക്കായി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."