മരുതോങ്കര ജുമാമസ്ജിദ് മുതവല്ലിയേയും മുക്രിയേയും പൊലിസ് മര്‍ദ്ദിച്ചതായി പരാതി
കുറ്റ്യാടി: പെരുന്നാള്‍ നമസ്‌കാരത്തിന് എത്തുന്നവരെ തിരിച്ചയക്കാനും നോട്ടിസ് പതിക്കാനും പള്ളിയില്‍ എത്തിയ മുതവല്ലിയെയും മുക്രിയെയും പൊലീസ് മര്‍ദിച്ചതായി പരാതി. മരുതോങ്കര ജുമാ മസ്ജിദ് മുതവല്ലി നെല്ലിയോട്ട് ഷരീഫ്, മുക്രി സുലൈമാന്‍ മുസ്‌ലിയാര്‍ എന്നിവരെ മര്‍ദിച്ചതായാണു പരാതി.
രാവിലെ ആറു മണിയോടെ പള്ളിവളപ്പിലേക്ക് എത്തിയ കുറ്റ്യാടി സി.ഐയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ഇവരെ തെറി വിളിക്കുകയും മര്‍ദിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. വടകര എസ്.പിക്കാണു പരാതി നല്‍കിയത്. ഷരീഫ് കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടിയിരിക്കുകയാണ്.
കണ്ടെയ്ന്‍മെന്റ് സോണില്‍പെട്ട മഹല്ലുകളില്‍ നിന്ത്രണങ്ങള്‍ പാലിച്ച് പെരുന്നാള്‍ നമസ്‌കാരവും ബലികര്‍മവും നടക്കാന്‍ കലക്ടര്‍ അനുവദിച്ചിട്ടുണ്ടന്ന തെറ്റായ സന്ദേശം സമൂഹ മാധ്യങ്ങളില്‍ പ്രചരിച്ചിരുന്നു. അതിനാല്‍ പെരുന്നാള്‍ നമസ്‌കാരം ഉണ്ടാവില്ലെന്ന നോട്ടിസ് പതിക്കാനും മറ്റുമാണ് പള്ളിയിലെത്തിയതെന്നും ഇതൊന്നും വകവെക്കാതെ പൊലിസ് മര്‍ദിക്കുകയായിരുന്നുവെന്നും ശരീഫ് പറഞ്ഞു.
സി.ഐ യുടെ മര്‍ദ്ദനത്തില്‍ പരുക്കേറ്റ് കുറ്റ്യാടി ഗവ: താലുക്ക് ആശുപത്രിയില്‍ കഴിയുന്ന എന്‍ ഷരീഫിനെ
സി.പി.ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസി കെ.സജിത്ത് മരുതോങ്കര ലോക്കല്‍ സെക്രട്ടറികെ.ടി മനോജന്‍ ,അംഗങ്ങളായ ടി.കെ. നാണു,അരിക്കര, അബ്ദുല്‍ അസിസ്, ടി.കെ. പി കുമാരന്‍, വ്യാപാരി വ്യവസായി സമിതി പ്രസി സി.എച്ച്
ഷരീഫ്, കോവുമ്മല്‍ നവാസ്, വളപ്പന്‍ മുനിര്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. സംഭവത്തിന് ഉത്തരവാദിയായ പൊലിസ് ഉദ്യോഗസ്ഥനെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."