ബലാത്സംഗത്തിന് ഇരയായ വിദ്യാര്‍ഥിനിക്ക് സ്‌കൂള്‍ പ്രവേശനം നിഷേധിച്ചു
ന്യൂഡല്‍ഹി: സ്ഥാപനത്തിന് മാനക്കേടാണെന്ന് കാണിച്ച് ബലാത്സംഗത്തിന് ഇരയായ വിദ്യാര്‍ഥിനിക്ക് സ്‌കൂള്‍ അധികൃതര്‍ വിദ്യാഭ്യാസം നിഷേധിച്ചു. ക്ലാസില്‍ വരാതിരുന്നാല്‍ മാത്രമേ പതിനൊന്നാം ക്ലാസിലേക്ക് ജയിപ്പിച്ച് വിടുകയുള്ളൂ എന്ന ഉപാധിയും സ്‌കൂള്‍ അധികൃതര്‍ തങ്ങള്‍ക്ക് മുന്നില്‍ വെച്ചെന്ന് മാതാപിതാക്കള്‍ വനിതാ കമ്മീഷന് പരാതി നല്‍കി.
പെണ്‍കുട്ടിയുടെയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ ഡല്‍ഹി വനിതാ കമ്മീഷന്‍ വിദ്യാഭ്യാസ വകുപ്പിന് നോട്ടീസയച്ചു. വിദ്യാര്‍ത്ഥിനിയുടെ സ്വാകര്യത മുന്‍ നിര്‍ത്തി സ്‌കൂളിന്റെ പേര് കമ്മീഷന്‍ വെളിപ്പെടുത്തിയിട്ടില്ല.
മകള്‍ ക്ലാസില്‍ വന്നാല്‍ സ്‌കൂളിന്റെ പ്രതാപം നശിക്കുമെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. വിദ്യാര്‍ത്ഥിനിയുടെ സുരക്ഷാ ചുമതലയുടെ ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്നും സ്‌കൂള്‍ പറഞ്ഞിരുന്നു.
വനിതാ കമ്മീഷന് നല്‍കിയ പരാതിയില്‍ മാതാപിതാക്കള്‍ പറയുന്നു. വിദ്യാര്‍ത്ഥിനി സ്വന്തം നില്ക്ക് സ്‌കൂള്‍ പഠനം നിര്‍ത്തട്ടെ എന്ന ലക്ഷ്യമിട്ട് സ്‌കൂള്‍ അധികൃതര്‍ നിരന്തരം കുട്ടിയെ ശല്യം ചെയ്തിരുന്നു. മകളുടെ അടുത്തിരിക്കാന്‍ സഹപാഠികളെ പ്രിന്‍സിപ്പല്‍ അനുവദിച്ചിരുന്നില്ലെന്നും മാതാപിതാക്കള്‍ പരാതിപ്പെട്ടു. സ്‌കൂള്‍ ബസ്സില്‍ കയറാനും അനുവദിച്ചിരുന്നില്ല.
തട്ടിക്കൊണ്ടുപോയി ഓടുന്ന കാറില്‍ വെച്ചാണ് വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിന് ഇരയായത്. പിന്നീട് കുട്ടിയെ വഴിയിലുപേക്ഷിക്കുകയായിരുന്നു.
സ്‌കൂളില്‍ നിന്നും ടിസി വാങ്ങി മറ്റൊരു സ്‌കൂളില്‍ മകളെ ചേര്‍ത്തണമെന്ന് മാതാപിതാക്കളോട് പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് വനിതാ കമ്മീഷന്‍ പറഞ്ഞു. ഒരു തെറ്റും ചെയ്യാതെയാണ് പെണ്‍കുട്ടിയെ ക്രൂശിക്കുന്നത്. വളരെ വിഷമകരവും അസ്വീകാര്യവുമാണ് സ്‌കൂളിന്റെ പ്രവൃത്തിയെന്ന് ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍ പ്രതികരിച്ചു. വിവാദ സംഭവത്തില്‍ അഞ്ച് ദിവസത്തിനുള്ളില്‍ ഡിഒഇ വിശദീകരണം നല്‍കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."