HOME
DETAILS
MAL
മണിയെ മന്ത്രിസ്ഥാനത്തുനിന്നും മാറ്റേണ്ടതില്ല: കോടിയേരി
backup
April 28 2017 | 07:04 AM
തിരുവനന്തപുരം: മണിയെ മന്ത്രിസ്ഥാനത്തുനിന്നും മാറ്റേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പാര്‍ട്ടി വിദ്യാഭ്യാസത്തിന്റെ ഭാഗമായാണ് മണിക്കെതിരെയുള്ള അച്ചടക്കനടപടി.
ഇഎംഎസും നായനാരും അച്ചടക്കനടപടിക്ക് വിധേയരായിട്ടുണ്ട്. പിണറായിക്കും വിഎസിനും എതിരെ പോളിറ്റ് ബ്യൂറോ നടപടി എടുത്തിട്ടുണ്ട്. അച്ചടക്കത്തിന്റെ ഭാഗമായി ശാസിച്ചത് സ്വാഭാവികമാണെന്നും കോടിയേരി പറഞ്ഞു. സി.പി.എം സംസ്ഥാന സമിതി യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.
മൂന്നാര്‍ കൈയേറ്റ ഒഴുപ്പിക്കലുമായി ബന്ധപ്പെട്ട് മുന്നണിയില്‍ സി.പി.എംസി.പി.ഐ തര്‍ക്കമില്ല. എന്നാല്‍ വലിയ തര്‍ക്കമുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ചില ഭാഗത്തു നിന്നും ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."