ചെളിക്കുളമായി മാത്തറ-പാലാഴി റോഡ്
ഒളവണ്ണ: മാത്തറ-പാലാഴി റോഡ് ചെളിക്കുളമായി. ദേശീയപാത 66ല്‍ നിന്നു മാങ്കാവ് കണ്ണിപറമ്പ് റോഡിലേക്ക് നൂറുകണക്കായ വാഹനങ്ങളാണ് ദിനേന ഇതുവഴി കടന്ന് പോകുന്നത്.
നഗരത്തില്‍നിന്നു പറയങ്കാട് സി.ഐ.ആര്.എച്ച്.എസ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ഇരിങ്ങല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, സാമൂതിരി ഗുരുവായൂരപ്പന് കോളജ് എന്നിവിടങ്ങളിലേക്കും നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്ന യാത്രക്കാര്‍ ദിനംപ്രതി ഉപയോഗപ്പെടുത്തുന്ന റോഡാണ് അധികൃതരുടെ അനാസ്ഥ കാരണം കുണ്ടും കുഴിയുമായി നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായത്.
മാത്തറ ജങ്ഷനിലും പാലാഴി ജങ്ഷനിലുമായി 30 ഓളം ഓട്ടോറിക്ഷകളും മെഡി. കോളേജില്‍നിന്നു അരീക്കാട്, കൊളത്തറ, ഫറോക്ക് ഭാഗങ്ങളിലേക്കായി പത്തോളം മിനി ബസുകളും സിറ്റിയില്‍നിന്നു ഒരു ബസും ഇതുവഴി സര്‍വിസ് നടത്തിയിരുന്നെങ്കിലും റോഡ് തകര്‍ന്നതിനാല്‍ മിക്ക ബസുകളും സര്‍വിസ് നിര്‍ത്തിയിരിക്കയാണ്.
യാത്രക്കാര്‍ക്ക് ഏറെ ആശ്വാസമായിരുന്ന ഓട്ടോറിക്ഷകളും നിര്‍ത്തിയതിനാല്‍ ചെളി നിറഞ്ഞ റോഡിലൂടെ മണിക്കൂറുകള്‍ നടന്നാണ് ജനങ്ങള്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."