ആരോഗ്യവകുപ്പ് എതിര്‍ത്തു; കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വീസുകള്‍ ഉടന്‍ ഉണ്ടാവില്ല
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വ്വീസുകള്‍ നാളെ മുതല്‍ ആരംഭിക്കാനുള്ള തീരുമാനം റദ്ദാക്കി. ആരോഗ്യ വകുപ്പിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം റദ്ദാക്കുന്നതെന്ന് ഗതാഗത മന്ത്രി എ. കെ ശശീന്ദ്രന്‍ പറഞ്ഞു.
കൊവിഡ് അവലോകനയോഗത്തിന് ശേഷം മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും ബസ് സര്‍വീസ് നടത്തുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടത്തിയിരുന്നു. ആരോഗ്യവകുപ്പ് നല്‍കിയ മുന്നറിയിപ്പിനെത്തുടര്‍ന്ന് കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രം സംസ്ഥാനത്തിനകത്ത് ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിച്ചാല്‍ മതിയെന്നാണ് ഗതാഗത വകുപ്പ് തീരുമാനിച്ചത്.
സമ്പര്‍ക്ക രോഗികളുടെയും ഹോട്ട്‌സ്‌പോട്ടുകളുടെയും എണ്ണം കൂടുന്നത് ബസ്സ് സര്‍വ്വീസ് തുടങ്ങുന്നതിന് തടസ്സമാണെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കി. കടുത്ത നിയന്ത്രണങ്ങളിലേക്ക് പോവേണ്ട സാഹചര്യത്തില്‍ ഹ്രസ്വദൂര സര്‍വീസുകള്‍ പോലും നടത്തണോയെന്ന് ആലോചിക്കേണ്ടി വരുമെന്നും മന്ത്രി അറിയിച്ചു.
കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴിവാക്കി നാളെ മുതല്‍ ദീര്‍ഘ ദൂര സര്‍വീസുകള്‍ ആരംഭിക്കുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. സൂപ്പര്‍ ഡീലക്‌സ് ഉള്‍പ്പെടെ 206 ബസുകള്‍ ഓടിക്കാനായിരുന്നു തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."