പകര്‍ച്ചവ്യാധി ഭീഷണി: പട്ടഞ്ചേരിയില്‍ സര്‍വ്വകക്ഷിയോഗം
വണ്ടിത്താവളം: പട്ടഞ്ചേരി ഗ്രാമപഞ്ചായത്തിലും കടുചിറയിലും പരിസരങ്ങളിലുമായി പടര്‍ന്നിരിക്കുന്ന പകര്‍ച്ചവ്യാധി നിര്‍മ്മാര്‍ജനവുമായി ബന്ധപ്പെട്ട് പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസ് ഹാളില്‍ പഞ്ചായത്ത് പ്രസിഡണ്ട് ജയശ്രീ അദ്ധ്യക്ഷതയില്‍ സര്‍വ്വകക്ഷി യോഗം ചേര്‍ന്നു. യോഗത്തില്‍ വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
കഴിഞ്ഞ ദിവസങ്ങളില്‍ കടുചിറ ഭാഗത്തും മറ്റ് വാര്‍ഡുകളിലും നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് നന്ദിയോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ:വിനീത യോഗത്തില്‍ അവതരിപ്പിച്ചു. യോഗത്തിലെ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ എടുത്തതീരുമാനങ്ങള്‍ എത്രെയും പെട്ടെന്ന് നടപ്പിലാക്കുമെന്ന് യോഗം തീരുമാനിച്ചു. കടുചിറ പ്രദേശത്ത് കുടിവെള്ള സ്രോതസ്സുകള്‍ മലിനപ്പെട്ടതുമൂലം ഇവിടേക്ക് താത്കാലികമായി ഒരു മാസത്തേക്ക് ലോറി കുടിവെള്ളം എത്തിച്ചു,
ഇറിഗേഷന്‍ കനാലില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ എത്രയും വേഗം നീക്കം ചെയ്യുന്നതിന് ബന്ധപ്പെട്ട വകുപ്പിന് നിര്‍ദ്ദേശം നല്‍കി , പഞ്ചായത്തിലെ എല്ലാ കുടിവെള്ള പദ്ധതികളിലെയും വെള്ളം വാട്ടര്‍ അതോറിറ്റിയുടെ സഹായത്തോടെ പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കുന്നതിന് ഗുണഭോക്തൃ സമിതിക്ക് നിര്‍ദ്ദേശം നല്‍കി ജലജന്യരോഗങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്തിലെ 16 വാര്‍ഡുകളിലെ എല്ലാ വീടുകളിലും ഇന്നുമുതല്‍ നോട്ടീസ് വിതരണം നടത്തി ബോധവത്കരണം നടത്തുന്നതിന് തീരുമാനിച്ചു.
പഞ്ചായത്തിലെ എല്ലാ സ്‌കൂളിലും വിദ്യാര്‍ത്ഥികള്‍ക്കും ബോധവത്കരണ ക്ലാസ് നടത്തും.
കടുചിറ പ്രദേശത്ത് കുടിവെള്ളം മലിനമായതിനാല്‍ പദ്ധതി പ്രദേശത്ത് പുതിയ ഒരു സമഗ്ര കുടിവെള്ള പദ്ധതി ആവിഷ്‌കരിക്കും. നിലവിലെ രോഗികളുടെ തിരക്ക് പരിഗണിച്ചും, വിശാലമായ പ്രദേശത്ത് സേവനം ലഭ്യമാക്കേണ്ടതിനാലും നന്ദിയോട് ആശുപത്രി അപ്‌ഗ്രേഡ് ചെയ്യുന്നതിന് എം.എല്‍ .എ മുഖാന്തിരം സര്‍ക്കാരിലേക്ക് പ്രപ്പോസല്‍ നല്‍കുന്നതിനും തീരുമാനിച്ചു,
കൂടാതെ നിലവിലുള്ള ഓഴുവുകളിലേക്ക് എത്രയും പെട്ടെന്ന് ജീവനക്കാരെ നിയമിക്കുന്നതിന് ടി.എം.ഒ ക്ക് കത്ത് നല്‍കാനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."