HOME
DETAILS
MAL
ഗോവിന്ദചാമിയ്ക്ക് വധശിക്ഷയില്ല; തിരുത്തല്‍ ഹരജി സുപ്രിംകോടതി തള്ളി
backup
April 28 2017 | 10:04 AM
ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദചാമിയുടെ കൊലക്കുറ്റം റദ്ദാക്കിയതിനെതിരെ സര്‍ക്കാര്‍ നല്കിയ തിരുത്തല്‍ ഹരജി സുപ്രിംകോടതി തള്ളി. ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹറിന്റെ നേതൃത്വത്തിലുള്ള ആറംഗബെഞ്ചിന്റേതാണ് തീരുമാനം. നീതി നിഷേധിക്കപ്പെട്ടുവെന്ന വാദം കോടതി തള്ളി.
സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ പുനസ്ഥാപിക്കുന്നതിനായുള്ള അവസാനവട്ട ശ്രമമായാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ തിരുത്തല്‍ ഹരജി നല്‍കിയത്. ഗോവിന്ദചാമിയ്ക്ക് വിചാരണ കോടതിയും ഹൈക്കോടതിയും വിധിച്ച വധശിക്ഷ ജീവപര്യന്തമായി സുപ്രിംകോടതി ഇളവ് ചെയ്തിരുന്നു. വിധി പുന:പരിശോധിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സൗമ്യയുടെ അമ്മയുടെയും ആവശ്യം തുറന്ന കോടതിയില്‍ വാദം കേട്ട ശേഷം കോടതി തള്ളിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."