HOME
DETAILS
MAL
സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ ഇന്ന് അടച്ചിടും
backup
July 15 2018 | 22:07 PM
കോഴിക്കോട്: സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയെ ജീവനോടെ തീകൊളുത്തി കൊന്നതില്‍ പ്രതിഷേധിച്ച് ജില്ലയിലെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ ഇന്ന് അടച്ചിടും. ഓള് കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ജില്ലയിലെ 230ഓളം സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ അടച്ചിട്ട് പ്രതിഷേധത്തില്‍ പങ്കുചേരും.
മറ്റു ജില്ലകളില്‍ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും അസോസിയേഷന് പ്രവര്‍ത്തകരും കറുത്ത ബാഡ്ജ് ധരിച്ചാണ് എത്തുക. സംസ്ഥാന പ്രസിഡന്റ് ജോസഫ് ചോതിരക്കുന്നേല്‍, ജില്ലാ പ്രസിഡന്റ് കെ.ടി വര്‍ഗീസ്, പി.എ ജോസ്, അരങ്ങില്‍ ഗിരീഷ് കുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."