HOME
DETAILS
MAL
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; കോട്ടയത്ത് പൊലിസ് ഉദ്യോഗസ്ഥന് മരിച്ചു
backup
August 01 2020 | 04:08 AM
കോട്ടയം: കൊവിഡ് രോഗം ബാധിച്ച് ചികിത്സയിലായിരുന്ന പൊലിസുകാരന് മരിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് കൊവിഡ് രോഗം ബാധിച്ച് ഒരു പൊലിസുകാരന് മരിക്കുന്നത്.
ഇടുക്കി സ്വദേശിയായ സബ് ഇന്‍സ്പെക്ടര്‍ അജിതന്(55) ആണ് മരിച്ചത്. ഇന്നലെ രാത്രി കോട്ടയം മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു അന്ത്യം. സ്പെഷല്‍ ബ്രാഞ്ച് എസ്ഐയായിരുന്നു.
കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളേജിലാണ് ആദ്യം ചികിത്സിച്ചിരുന്നത്. ഹൃദയ സംബന്ധമായ അസുഖങ്ങളുമുണ്ടായിരുന്ന ഇദ്ദേഹത്തെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് ബുധനാഴ്ച്ചയാണ് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."