HOME
DETAILS

പെയ്‌തൊഴിയാതെ...

  
backup
July 15 2018 | 22:07 PM

%e0%b4%aa%e0%b5%86%e0%b4%af%e0%b5%8d%e2%80%8c%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%af%e0%b4%be%e0%b4%a4%e0%b5%86-2

 

കോഴിക്കോട്: ജില്ലയില്‍ കനത്തമഴ തുടരുന്നു. വിവിധ ഭാഗങ്ങളിലായി നിരവധി മരങ്ങള്‍ കടപുഴകി. വീടുകള്‍ തകര്‍ന്നു. ഇന്നലെ പുലര്‍ച്ചെ പെയ്ത കനത്ത മഴയും ആഞ്ഞടിച്ച കാറ്റുമാണ് നാശം വിതച്ചത്. കോഴിക്കോട്-കണ്ണൂര്‍ ദേശീയപാത പുതിയങ്ങാടിയില്‍ കൂറ്റന്‍ മരം കടപുഴകി വീണത് ഗതാഗത തടസം നേരിടാന്‍ കാരണമായി. വെസ്റ്റ്ഹില്‍ ഭട്ട്‌റോഡ് ബീച്ചില്‍ വീട് തകര്‍ന്നു വീണു. താമരശ്ശേരി താലൂക്ക് ആശുപത്രിക്കു മുകളില്‍ കൂറ്റന്‍ ആല്‍മരം വീണ് രോഗികള്‍ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്.
വടകരയില്‍ ശക്തമായ കാറ്റില്‍ താഴെഅങ്ങാടി ജുമുഅത്ത് പള്ളി, വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ മേല്‍ക്കൂരക്ക് നാശനഷ്ടമുണ്ടായി. ബേപ്പൂര്‍ ഗോതീശ്വരത്തും കൊയിലാണ്ടി, പയ്യോളി കോട്ടക്കടപ്പുറം, വടകര എന്നിവിടങ്ങളിലും കടലാക്രമണം രൂക്ഷമാണ്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ശക്തമായ കാറ്റില്‍ വൈദ്യുതത്തൂണുകള്‍ മുറിഞ്ഞുവീണത് കാരണം പലയിടങ്ങളും ഇരുട്ടിലായി.
വടകരയില്‍ താഴെഅങ്ങാടി പ്രദേശത്തു ഇന്നലെ പുലര്‍ച്ചെ മൂന്നോടെ വീശിയ ശക്തമായ കാറ്റില്‍ വ്യാപക നാശം. അതിപുരാതനമായ ജുമുഅത്ത് പള്ളിയുടെ ഒരുഭാഗത്തെ ഓടുകള്‍ മുഴുവനും പറന്നുപോയി. മുകളിലത്തെ ഓടുകള്‍ പറന്നുവീണ് താഴ്ഭാഗവും നശിച്ചു. മൂന്നുലക്ഷത്തോളം രൂപയുടെ നഷ്ടമാണു പള്ളിയില്‍ മാത്രം ഉണ്ടായത്.
വടകര തണലിനു പിന്‍വശത്തെ പി.പി മൊയ്തു ഹാജിയുടെ വീടിന്റെ ഓടുകളും പറന്നുപോയി. മുറിയില്‍ ഘടിപ്പിച്ച എ.സി തകര്‍ന്നു. ഗുജറാത്തി അസോസിയേഷന്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു. ഈസ്റ്റേണ്‍ ഗോഡൗണിന്റെയും തണലിലിനു മുന്‍വശമുള്ള മറ്റൊരു ഗോഡൗണിന്റെയും മേല്‍ക്കൂരകള്‍ തകര്‍ന്നുവീണു. കടല്‍തീരത്ത് വൈദ്യതത്തൂണ്‍ മുറിഞ്ഞ് വൈദ്യുതി ബന്ധം നിലച്ചു. എം.യു.എം സ്‌കൂളിനു സമീപം തെങ്ങുകള്‍ മുറിഞ്ഞുവീണു.
സി.കെ നാണു എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ കെ. ശ്രീധരന്‍ എന്നിവര്‍ സ്ഥലത്തെത്തി. പൊലിസും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു പ്രൊഫ കെ.കെ മഹമൂദ് നേതൃത്വം നല്‍കി. എം.സി വടകര, എ.പി മഹമൂദ്, എന്‍.പി അബ്ദുല്ല ഹാജി എന്നിവര്‍ സ്ഥലത്തെത്തി. ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി അംഗങ്ങളായ സി. ഉബൈദ്, ടി.കെ താജുദ്ദീന്‍ എന്നിവര്‍ സേവന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. കാലവര്‍ഷക്കെടുതികളും കടലാക്രമണവും രൂക്ഷമായ അവസ്ഥയില്‍ സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്ന് ടൗണ്‍ മുസ്‌ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.
പയ്യോളി കൊളാവിപ്പാലം കോട്ടക്കടപ്പുറം, അഴിമുഖത്തിനടുത്ത് കോട്ടപ്പുഴ എന്നിവിടങ്ങളില്‍ കടലാക്രമണം രൂക്ഷമായി. സമീപത്തെ നാലു തെങ്ങുകള്‍ നശിച്ചു. പ്രദേശത്ത് നൂറോളം വീട്ടുകാര്‍ കടലാക്രമണ ഭീഷണിയിലാണ്.
മൂഴിക്കല്‍ വിരിപ്പില്‍ റോഡില്‍ തണല്‍മരം റോഡിലേക്കു വീണ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് 12.30നായിരുന്നു സംഭവം. വെള്ളിമാട്കുന്നില്‍ നിന്ന് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ അഗ്‌നിശമന സേനയെത്തി മരം മുറിച്ചുമാറ്റി. അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.
തിരുവമ്പാടി, കൂടരഞ്ഞി, കോടഞ്ചേരി പഞ്ചായത്തുകളില്‍ വ്യാപക കൃഷിനാശമുണ്ടായി. കമു ക്, ജാതി, തെങ്ങ്, പ്ലാവ്, കശു മാവ്, വാഴ, റബര്‍ ഉള്‍പ്പെടെയുള്ള കൃഷികള്‍ കാറ്റില്‍ നശിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  an hour ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  an hour ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  an hour ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  2 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  2 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  3 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  3 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  4 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago