വിഷപോള പൂത്തുലഞ്ഞത് കൗതുകമുണര്‍ത്തി
കയ്പമംഗലം: എടത്തിരുത്തിയില്‍ വിഷപോള പൂത്തത് നാട്ടുകാര്‍ക്ക് കൗതുകമായി. എടത്തിരുത്തി പുതുവീട്ടില്‍ കൃഷ്ണന്റെ വീട്ടിലാണ് മുപ്പത് വര്‍ഷത്തിന് ശേഷം വിഷപോള പൂത്തത്.
കാട്ടൂര്‍ കെ.എസ്.സി.ബിയില്‍ കരാര്‍ ജീവനക്കാരനായ കൃഷ്ണന് മുപ്പത് വര്‍ഷം മുന്‍പാണ് ഔഷധ സസ്യമായ വിഷപോള വാങ്ങിയത്. കൈതയോല പോലെയുള്ള ചെടിയുടെ നടുഭാഗത്ത് മുളപോലെ മുപ്പത് അടി ഉയരത്തിലാണ് വിഷപോള നില്‍ക്കുന്നത്. ഈ മുളയിലാണ് മഞ്ഞ നിറത്തിലുള്ള പൂക്കള്‍ വിരിഞ്ഞിട്ടുള്ളത്. തേള്, കടന്നല്, പഴുതാര തുടങ്ങിയ ജീവികള്‍ കടിച്ചാല്‍ ഈ ചെടിയുടെ ഇലയുടെ നീര് പുരട്ടിയാല്‍ വിഷമില്ലാതാകുമെന്നാണ് പറയുന്നത്
ഔഷധ ഗുണത്തെപ്പറ്റി കേട്ടറിഞ്ഞ് നിരവധി പേര് ഇവിടെ എത്താറുണ്ടെന്ന് കൃഷ്ണന് പറഞ്ഞു. സംഭവം പുറത്തറിഞ്ഞതോടെ വിഷപോള പൂത്തുലഞ്ഞ കൗതുകകരമായ കാഴ്ച കാണാന്‍ നാട്ടുകാര്‍ കൃഷ്ണന്റെ വീട്ടിലേക്കൊഴുകിയെത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."