ടി.ആര്‍.എസിന്റെ സമ്മേളനത്തിനായി വാടകയ്‌ക്കെടുത്തത് മൂന്ന് ഹെലികോപ്റ്ററും നാലു ട്രെയിനും ഒരു ലക്ഷം വാഹനങ്ങളും
തെലങ്കാനയിലെ വാറങ്കലില്‍ കടല്‍ കണക്കേ ആളുകളെത്തി. തെലങ്കാന രാഷ്ട്ര സമതി (ടി.ആര്‍.എസ്) പാര്‍ട്ടിയുടെ 16-ാം സ്ഥാപക വാര്‍ഷിക സമ്മേളമാണ് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിന്‍ പൊടിപൊടിക്കുന്നത്.
തെലങ്കാനയുടെ എല്ലാ മന്ത്രിമാരും പാര്‍ട്ടി എം.പിമാരും എം.എല്‍.എമാരും നേതാക്കളും വാറങ്കലില്‍ ക്യാംപ് ചെയ്തിരിക്കുകയാണ്. വലിയ സന്നാഹം തന്നെയാണ് സമ്മേളനത്തിനായി ഒരുക്കിയിരിക്കുന്നത്.
ഹൈദരാബാദില്‍ നിന്ന് വി.ഐ.പികളെ സമ്മേളന സ്ഥലത്തെത്തിക്കാന്‍ വേണ്ടി മൂന്ന് ഹെലികോപ്റ്ററുകള്‍ വാടകയ്‌ക്കെടുത്തിട്ടുണ്ട്. പ്രവര്‍ത്തകര്‍ക്കായി നാലു ട്രെയിനുകളും ഒരു ലക്ഷം വാഹനങ്ങളും.
ഇതില്‍ ടാക്‌സികള്‍, ബസ്, ട്രാക്ടര്‍, ലോറി അങ്ങനെ ചെറുതും വലുതുമായ എല്ലാ വാഹനങ്ങളും പെടും. സമ്മേളനത്തിനെത്തുന്നവര്‍ക്കെല്ലാം ഭക്ഷണവും വെള്ളവും സൗജന്യമായി നല്‍കാനും സംവിധാനം ചെയ്തിട്ടുണ്ട്. വാറങ്കലിന്റെ പുറത്ത് വാഹന പാര്‍ക്കിങിനായി വലിയൊരു സ്ഥലം തന്നെ മാറ്റിവച്ചിട്ടുമുണ്ട്.
വാഹനങ്ങളില്‍ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ മദ്യപിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഭക്ഷണത്തിനു പുറമേ പ്രവര്‍ത്തകര്‍ക്കായി വ്യാപകമായി മദ്യമൊഴുക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."