പൊലിസ് ആസ്ഥാനം അടച്ചു; 50 വയസിന് മുകളിലുള്ളവരെ ഡ്യൂട്ടിയ്ക്ക് നിയോഗിക്കരുതെന്ന് ഡി.ജി.പി
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലിസ് ആസ്ഥാനം രണ്ട് ദിവസത്തേക്ക് അടച്ചു. റിസപ്ഷന് എസ്ഐയ്ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ശുചീകരണം, അണുവിമുക്തമാക്കല്‍ എന്നിവയ്ക്ക് ശേഷം പൊലിസ് ആസ്ഥാനം തുറക്കും.
അതേസമയം, 52 വയസിനു മുകളിലുള്ള പൊലിസുകാരെ കൊവിഡ് ഡ്യൂട്ടിയ്ക്ക് നിയോഗിക്കരുതെന്ന് ഡി.ജി.പി നിര്‍ദ്ദേശം നല്കി. 50 വയസില്‍ താഴെയാണെങ്കിലും മറ്റ് അസുഖങ്ങളുള്ളവരെ ഫീല്‍ഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്നും ഡി.ജി.പിയുടെ സര്‍ക്കുലറില്‍ പറയുന്നു.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന പൊലിസുകാര്‍ വലിയ പ്രതിസന്ധികളാണ് നേരിടുന്നത്. ഈ സാഹചര്യത്തിലാണ് ഡി.ജി.പിയുടെ സര്‍ക്കുലര്‍ വന്നിരിക്കുന്നത്.
പൊലിസുകാര്‍ ഡ്യൂട്ടിസമയത്തും ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോഴും ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."