HOME
DETAILS
MAL
പ്രമുഖരുടെ ട്വിറ്റര്‍ ഹാക്ക് ചെയ്ത സംഭവത്തിലെ മുഖ്യസൂത്രധാരന്‍ ഫ്ലോറിഡയിലെ കൗമാരക്കാരന്
backup
August 01 2020 | 07:08 AM
വാഷിങ്ടണ്‍: യു.എസ് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ അടക്കം നിരവധി പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത സംഭവത്തില്‍ മൂന്ന് പേര് അറസ്റ്റില്‍. ഫ്ലോറിഡയില്‍ താമസിക്കുന്ന ഒരു കൗമാരക്കാരനാണ് സംഭവത്തിലെ മുഖ്യ സൂത്രധാരന്‍.
ഗ്രഹാം ഇവാന് ക്ലാര്‍ക്ക് എന്ന പതിനേഴുകാരനാണ് അറസ്റ്റിലായ സൂത്രധാരന്‍. മേസണ്‍ ജോണ്‍ ഷെപ്പേര്‍ഡ് (19), നിമ ഫസേലി (22) എന്നിവരും കേസില്‍ അറസ്റ്റിലായിട്ടുണ്ട്. ഇരുവരും ഒര്‍ലാന്‍ഡോ വാസികളാണ്. ഹാക്കിങ്ങിനായി സഹായിച്ചവരാണ് ഇവര്‍.
ട്വിറ്ററിലെ സാങ്കേതിക വിഭാഗത്തിലുള്ള ഒരു ജീവനക്കാരനെ സ്വാധീനിച്ചാണ് ഗ്രഹാം ഇവാന് ഹാക്കിങ് നടത്തിയത്. പ്രമുഖരായ 130 അക്കൗണ്ടുകളാണ് ഇങ്ങനെ ഹാക്ക് ചെയ്തത്. ബിറ്റ്കോയിന് ചോദിച്ചുകൊണ്ട് ഇവരുടെയെല്ലാം അക്കൗണ്ടുകളില്‍ ട്വീറ്റിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."