വനമേഖലയിലെ ടൂറിസം പദ്ധതി; എതിര്‍പ്പുമായി ആദിവാസി ഗ്രാമങ്ങള്‍
ഗൂഡല്ലൂര്‍: മുതുമല കടുവാ സങ്കേതത്തിലെ സിഗൂര്‍, സിങ്കാര തുടങ്ങിയ പ്രദേശങ്ങളില്‍ വിനോദ സഞ്ചാര പദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന അധികൃതരുടെ നീക്കത്തിനെതിരേ പ്രതിഷേധവുമായി ആദിവാസികള്‍.
സിങ്കാര, സീഗൂര്‍ വനമേഖലയിലെ ആനക്കട്ടി, ചെക്കനള്ളി, സിറിയൂര്, വാഴത്തോട്ടം, മാവനല്ല തുടങ്ങിയ ഏഴോളം ആദിവാസി ഗ്രാമങ്ങളാണ് ഇക്കോ ടൂറിസം പദ്ധതിക്കെതിരേ എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുന്നത്.
നേരത്തെ 321 ച.കിലോമീറ്റര്‍ വിസ്ത്രിതിയുള്ള മുതുമല കടുവാസങ്കേതത്തില്‍ വന്യമൃഗങ്ങളുടെ വംശവര്‍ധനവ് കണക്കിലെടുത്ത് സിങ്കാര, സീഗൂര്‍, തെങ്ക്മറാട്ട എന്നീ റെയ്ഞ്ചുകളെ സങ്കേതത്തില്‍ ഉള്‍പ്പെടുത്തി സങ്കേതത്തിന്റെ വിസ്ത്രീതി 690 ച:കി മീറ്ററാക്കി ഉയര്‍ത്തിയിരുന്നു.
തുടര്‍ന്നാണ് വിനോദസഞ്ചാര സാധ്യതകള്‍ ഏറെയുള്ള സിങ്കാര, സീഗൂര്‍, മസിനഗുടി എന്നീ വനമേഖലകളെ ഉള്‍പ്പെടുത്തി ഇക്കോ ടൂറിസം പദ്ധതിക്ക് വനം വകുപ്പ് പദ്ധതിയിട്ടത്. പ്രതിഷേധമുയര്‍ന്നതോടെ വനം വകുപ്പിന്റെ പദ്ധതി അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."