സെന്‍കുമാറിന് ഡി.ജി.പി സ്ഥാനം നല്‍കാത്തത് വെല്ലുവിളി: ചെന്നിത്തല
തിരുവനന്തപുരം: സുപ്രിംകോടതി ഉത്തരവുണ്ടായിട്ടും ടി.പി സെന്‍കുമാറിനെ ഡി.ജി.പിയായി നിയമിക്കാത്തത് നിയമവ്യവസ്ഥിതിയോടുള്ള വെല്ലുവിളിയെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്തുനല്‍കി.
ഏപ്രില്‍ 24നാണ് സുപ്രിംകോടതി വിധിയുണ്ടായത്. ഇത്രയും ദിവസം കഴിഞ്ഞിട്ടും സെന്‍കുമാറിന് നിയമനം നല്കാന് സര്‍ക്കാര്‍ തയാറായിട്ടില്ല. നീതിന്യായം നടപ്പാക്കുന്നതില്‍ കാണിക്കുന്ന അനാസ്ഥ ജനങ്ങള്‍ക്കിടയില്‍ സംശയം ഉളവാക്കാന്‍ മാത്രമേ ഉപകരിക്കൂ. പൊലിസ് സേനയിലെ വിഭാഗീയതക്കും വഴിയൊരുക്കും. ഇത് പൊതുസമൂഹത്തിനുണ്ടാക്കുന്ന പ്രത്യാഘാതം വളരെ വലുതായിരിക്കും. ഡി.ജി.പിയായുള്ള ലോക്നാഥ് ബെഹ്റയുടെ നിയമനം സുപ്രിംകോടതി അസ്ഥിരപ്പെടുത്തിയിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ അദ്ദേഹം സ്ഥാനത്ത് തുടരുന്നത് കോടതിയലക്ഷ്യവും നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതുമാണെന്നും കത്തിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."