HOME
DETAILS

ഖത്തറിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവർക്ക് ഇന്‍കാസ് ഖത്തര്‍ വിമാനം ചാർട്ടർ ചെയ്യുന്നു

  
backup
August 01 2020 | 10:08 AM

546451345678

ദോഹ: ഖത്തറിലേക്ക് തിരികെ വരാനുദ്ദേശിക്കുന്ന നിലവില്‍ വിസയുള്ള കേരളക്കാരായ പ്രവാസികള്‍ക്ക് വേണ്ടി ഇന്‍കാസ് ഖത്തര്‍ ചാര്‍ട്ടേര്‍ഡ് വിമാന സര്‍വ്വീസിന് സൗകര്യം ഒരുക്കുന്നു. യാത്ര സൗകര്യം വേണ്ടവരുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കുന്നതിനായി ഇന്‍കാസ് അപേക്ഷകള്‍ ക്ഷണിച്ചു.

എന്‍ട്രി പെര്‍മിറ്റ് കിട്ടിയാല്‍ മാത്രമേ ഖത്തറിലേക്ക് മടങ്ങാന്‍ സാധ്യമാവൂ. ആഗസ്ത് ഒന്നാം തിയ്യതി മുതല്‍ ഖത്തര്‍ പോര്‍ട്ടലില്‍ എന്‍ട്രി പെര്‍മിറ്റിന് അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയും. എന്‍ട്രി പെര്‍മിറ്റിന് അപേക്ഷിക്കേണ്ടത് തൊഴിലുടമയോ സ്ഥാപനത്തിന്റെ ചുമതലക്കാരോ ആണ്. സ്‌പോണ്‍സര്‍ഷിപ്പിലുള്ള കുടുംബാംഗങ്ങളുടെ റിട്ടേണ്‍ പെര്‍മിറ്റിന് സ്വന്തമായി ഖത്തര്‍ പോര്‍ട്ടല്‍ വഴി അപേക്ഷിക്കാവുന്നതാണ്. തിരികെ വരുന്നവര്‍ക്ക് ഖത്തര്‍ സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന ക്വാറന്റിന്‍ അടക്കമുള്ള എല്ലാ നിബന്ധനകളും സ്വന്തം ഉത്തരവാദിത്വത്തില്‍ ചെയ്യേണ്ടതാണ്. റിട്ടേണ്‍ പെര്‍മിറ്റിന് അപേക്ഷിച്ച ശേഷം ഈ ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യുക. ടിക്കറ്റ് വില, യാത്രാ തിയ്യതി എന്നിവ പിന്നീട് അറിയിക്കുന്നതായിരിക്കുമെന്ന് ഇന്‍കാസ് ഭാരവാഹികള്‍ വ്യക്തമാക്കി. നിങ്ങളുടെ രജിസ്‌ട്രേഷന്‍ ഒരു തരത്തിലും യാത്ര ഉറപ്പു നല്‍കുന്നില്ലെന്നും ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റുകള്‍ ബന്ധപ്പെട്ട ഗവണ്‍മെന്റ് അനുമതികള്‍ക്കും നിയമങ്ങള്‍ക്കും വിധേയമായി മാത്രമായിരിക്കും ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് സിറാജ് പാലൂര്‍( 00974 55941189), കരീം നടക്കല്‍(00974 66415368), കേശവദാസ്(00974 66777825) എന്നിവരെ ബന്ധപ്പെടുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

' എല്ലാം മാധ്യമങ്ങളുടെ മാനസിക ഗൂഢാലോചന'; ഇ.പി ജയരാജനെ പിന്തുണച്ച് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'വീടുകള്‍ തകര്‍ക്കരുത്, അനധികൃതമെങ്കില്‍ നോട്ടിസ് നല്‍കാം;  സര്‍ക്കാര്‍ കോടതി ചമയേണ്ട ആവശ്യമില്ല' ബുള്‍ഡോസര്‍ രാജില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

National
  •  a month ago
No Image

പൊലിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതി; കേസെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago
No Image

ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള ലുഫ്താന്‍സ വിമാനം ആകാശച്ചുഴിയില്‍ പെട്ടു; 11 യാത്രക്കാര്‍ക്ക് പരുക്ക്

International
  •  a month ago
No Image

'സാങ്കേതിക പ്രശ്‌നം' ഇ.പിയുടെ ആത്മകഥയുടെ പ്രസാധനം നീട്ടി വെച്ചതായി അറിയിച്ച് ഡി.സി ബുക്‌സ് 

Kerala
  •  a month ago
No Image

ഝാര്‍ഖണ്ഡില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി; ബൂത്തുകളില്‍ കനത്ത സുരക്ഷ

National
  •  a month ago
No Image

'പാര്‍ട്ടി തന്നെ മനസ്സിലാക്കിയില്ല, രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലം' സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ഇ.പി. ജയരാജന്റെ ആത്മകഥ, നിഷേധിച്ച് ഇ.പി

Kerala
  •  a month ago
No Image

വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ് തുടങ്ങി

Kerala
  •  a month ago
No Image

ഖത്തറിലേ ബു സിദ്രയിലേക്ക് മെട്രോലിങ്ക് സേവനങ്ങൾ ആരംഭിച്ചു

Kuwait
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-12-11-2024

PSC/UPSC
  •  a month ago