ദേവാലയ തിരുന്നാള്‍ കൊടിയേറി
വിഴിഞ്ഞം: പുതിയതുറ സെന്റ് നിക്കോളസ് ദേവാലയത്തില്‍ (കൊച്ചെടത്വാ) വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിനു കൊടിയേറി.
ഇന്നലെ വൈകിട്ട് അഞ്ചരയ്ക്ക് തിരുനാളിന് ആശിര്‍വദിച്ച പതാകയുമായി പുതിയതുറ കുരിശടിയില്‍ നിന്നും ആരംഭിച്ച പ്രദക്ഷിണത്ത തുടര്‍ന്ന് ദേവാലയ മുറ്റത്ത് പ്രത്യേകം ഒരുക്കിയിരിക്കുന്ന കൊടിക്കളത്തില്‍ പ്രത്യേക പ്രാര്‍ഥന നടത്തിയ ശേഷം വികാരി ഫാ. ആന്‍ഡ്രൂസ് കോസ്‌മോസ് കൊടിയേറ്റ് കര്‍മം നിര്‍വഹിച്ചു.
കൊടിയേറ്റിനു ശേഷം നടന്ന ദിവ്യബലിക്ക് പുല്ലുവിള ഫെറോനാ വികാരി മോണ്‍. ഇ വില്‍ഫ്രഡ് മുഖ്യകാര്‍മികനായി. അതിരൂപതാ അജപാലന ശുശ്രൂഷാ ഡയറക്ടര്‍ ഫാ. ലോറന്‍സ് കുലാസ് വചനം പ്രഘോഷത്തിന് നേതൃത്വം നല്കി.തിരുനാള്‍ ദിനങ്ങളില്‍ കരുണയുടെ ജപമാല, പരിശുദ്ധ കുര്‍ബാനയുടെ ആശിര്‍വാദം, ജപമാല, നൊവേന, സമൂഹ ദിവ്യബലി എന്നിവ നടക്കും.
മെയ് അഞ്ചിന് രാവിലെ 11ന് നടത്തുന്ന ദിവ്യബലിയില്‍ തക്കല ബിഷപ് ഡോ. ജോര്‍ജ് രാജേന്ദ്രനാണ് വചനം പ്രഘോഷം നടത്തം. മേയ് ആറിന് വൈകിട്ട് അശ്വാരൂഡരുടെ അകമ്പടിയോടെ വിശുദ്ധന്റെ തിരുസ്വരൂപ പ്രദക്ഷിണം നടത്തും.
രാത്രി 10.30 ന് നാടകം. 7ന് ആര്‍ച്ചബിഷപ് ഡോ. എം. സൂസപാക്യത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തുന്ന പൊന്തിഫിക്കല്‍ ദിവ്യബലിയോടെ തിരുനാളിന് സമാപനമാകും.
തിരുന്നാളിനോടനുബന്ധിച്ച് പുതിയതുറ ദേവാലയം ഉള്‍പ്പെടുന്ന കരുംകുളം പഞ്ചായത്ത് പ്രദേശം കലക്ടര്‍ ഉത്സവ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."